
ന്യൂഡല്‍ഹി: നടി പ്രിയ വാര്യര്‍ക്കെതിരായ എഫ്ഐആര്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. അഡാറ് ലവിലെ വിവാദമായ മാണിക്യ മലരായ പൂവി എന്ന പാട്ടിനെതിരെ ഹൈദരാബാദ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ആണ് കോടതി റദ്ദാക്കിയത്. പാട്ടിനെതിരെ രാജ്യത്തിന്റെ ഒരിടത്തും ഇനി കേസെടുക്കരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിട്ടു. പ്രിയ വാര്യരും സംവിധായകന് ഒമര്‍ ലുലുവുമാണ് ഹര്‍ജി നല്‍കിയത്.
Post Your Comments