
മലയാള സിനിമയിലെ ഇപ്പോഴത്തെ ഹിറ്റ് ജോഡികളാണ് അനു സിത്താരയും ജയസൂര്യയും. ഇവര്‍ ഒന്നിച്ചെത്തിയ രണ്ടു ചിത്രങ്ങളും ബോക്സോഫീസില്‍ വലിയ നേട്ടമുണ്ടാക്കി. പ്രജീഷ് സെന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റനിലും ജയസൂര്യയുടെ നായികയാകുന്നത് അനു സിത്താരയാണ്. ചിത്രത്തില്‍ ജയസൂര്യയുടെ ഭാര്യ വേഷത്തിലാണ് അനു സിത്താര അഭിനയിച്ചിരിക്കുന്നത്.
ചിത്രീകരണത്തിനിടയില്‍ അനുസിത്താരയെ ശരിക്കും തല്ലിയെന്നാണ് ജയസൂര്യ പറയുന്നത്.
ചിത്രീകരണത്തിനിടെ അനു സിത്താരയെ തല്ലിയതിനെക്കുറിച്ചു ജയസൂര്യ പറയുന്നതിങ്ങനെ
റിഹേഴ്സല്‍ ഒന്നുമില്ലാതെ ചെയ്ത ഷോട്ട് ആയിരുന്നു അത്. ഷോട്ട് കഴിഞ്ഞപ്പോഴാണ് ശരിക്കും അനുവിനെ തല്ലിയല്ലോ എന്നോര്‍ത്തത്. എന്ത് പറയുമെന്ന് ആലോചിച്ച് നിന്ന് പോയി. പക്ഷേ അനു വളരെ കൂള്‍ ആയി പറഞ്ഞു, ചേട്ടന് ചെയ്തതാണ് ശരി അല്ലെങ്കില്‍ ഒരിക്കലും അതിന് ഒരു യാഥാര്‍ത്ഥ്യത തോന്നില്ലെന്ന്. അത്തരത്തിലുള്ള ആര്‍ട്ടിസ്റ്റുകള്‍ ഉള്ളതാണ് ബലം.
Post Your Comments