![gokul suresh act with his father seens](/movie/wp-content/uploads/2018/02/gokul5.jpg)
മലയാള സിനിമയിലിപ്പോൾ താരപുത്രന്മാരുടെ മികവാണ് കണ്ടുകൊണ്ടിരിക്കുന്നത്.നടൻ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് അടുത്തിടെ പൊതുവേദിയിൽ വെച്ച് അച്ഛന്റെ സൂപ്പർ ഹിറ്റ് ഡയലോഗ് പറഞ്ഞു.വിചാരിച്ചതിലും നന്നായി ചെയ്തപ്പോൾ ആരാധകർ ഇരുകൈയ്യും നീട്ടി അത് സ്വീകരിച്ചു.
നവാഗതനായ സൈജു എസ്.എസ്.സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇര.ഗോകുലും ഉണ്ണി മുകുന്ദനുമാണ് ചിത്രത്തിലെ നായകന്മാര്‍. ഗോകുലിന്റെ രണ്ടാമത്തെ സിനിമയാണിത്.സിനിമ റിലീസാകുന്നതിനു മുന്‍പേ അച്ഛന്റെ സിനിമയിലെ ഹിറ്റ് ഡയലോഗ് പറഞ്ഞ് കൈയ്യടി നേടിയിരിക്കുകയാണ് ഗോകുല്‍. ഇരയുടെ പ്രൊമോഷന്റെ ഭാഗമായി പങ്കെടുത്ത പരിപാടിയിലായിരുന്നു ഗോകുലിന്റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ്.
Post Your Comments