GeneralMollywoodNEWS

മമ്മൂട്ടിയുടെ സ്വഭാവം അങ്ങനെയാണ് പക്ഷെ മോഹന്‍ലാല്‍; മുകേഷ് പറയുന്നു!

മുകേഷ് മുന്‍പൊരിക്കല്‍ ഒരു ടിവി ചാനലിന്‍റെ അഭിമുഖ പരിപാടിയില്‍ മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് രസകരമായ ഒരു മറുപടി പറയുകയുണ്ടായി.

“ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ മുതല്‍ എന്നെയും മമ്മുക്കയെയും ഒരു വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ വിളിക്കുന്നുണ്ട്. ഒരു ദിവസം ഞങ്ങള്‍ അവിടെ ഭക്ഷണം കഴിക്കാന്‍ പോയി. അവര്‍ ഞങ്ങള്‍ക്ക് മുന്നില്‍ മട്ടന്‍ ബിരിയാണി വിളമ്പി. ബിരിയാണി കഴിക്കുന്നതിനു മുന്‍പ് തന്നെ എനിക്ക് എന്തോ പന്തികേട്‌ തോന്നി. മട്ടന്‍ അത്ര നന്നായി വെന്തിട്ടില്ല. ഞാന്‍ മമ്മുക്കയോട് പറഞ്ഞു. മട്ടന്‍ കുറച്ചു വേവ് കുറവുണ്ട്. മമ്മുക്ക പറഞ്ഞു ‘അത് നിനക്ക് എങ്ങനെ മനസ്സിലായി’ .ഞാന്‍ പറഞ്ഞു കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നുന്നു. മമ്മുക്ക ഉടന്‍ തന്നെ മട്ടന്‍ എടുത്ത് കഴിച്ചിട്ട് വീട്ടുകാരോട് തുറന്നങ്ങ് ചോദിച്ചു ഇതെന്ത് മട്ടന്‍ കൊള്ളില്ലല്ലോ. വീട്ടുകാര്‍ ഒന്ന് ഞെട്ടി. മമ്മുക്ക എന്തും തുറന്നടിച്ച പോലെ പറയും. ഒന്നും ഒളിച്ചു വയ്ക്കുന്നതായ സ്വഭാവം അദ്ദേഹത്തിനില്ല.

മോഹന്‍ലാല്‍ നേരെ മറിച്ചാണ് പത്ത് വര്‍ഷം വരെയും ഒരു കാര്യം മനസ്സില്‍ സൂക്ഷിക്കും. ഒരു സഹ സംവിധായകന്‍ തന്നോട് മുന്‍പ് കാണിച്ച ചെറിയ ഒരു തെറ്റ് പോലും ലാല്‍ മനസ്സില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം അത് എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ തന്നെ ഒന്ന് അമ്പരന്നു. ആരോടും വെട്ടി തുറന്നു പറയുന്നതായ ഒരു സ്വഭാവം ലാലിനില്ല.

shortlink

Related Articles

Post Your Comments


Back to top button