പ്രണയ നായകനായിട്ടാണ് കുഞ്ചാക്കോ ബോബന് മലയാള സിനിമയില്‍ തുടക്കം കുറിക്കുന്നത്.ആദ്യകാലത്ത് ആരാധികമാരെ സൃഷ്ടിച്ച താരം രണ്ടാം വരവില്‍ നിരവധി ആരാധകന്മാരെയും നേടിയെടുത്തു. ചോക്ലേറ്റ് കഥാപാത്രങ്ങളില്‍ നിന്ന് പക്വതയുള്ള കഥാപാത്രങ്ങളിലേക്ക് ചുവടുമാറ്റിയ കുഞ്ചാക്കോ ബോബന് ശാലിനിയുടെ നായകനായിട്ടാണ് കൂടുതല്‍ ചിത്രങ്ങളിലും വേഷമിട്ടത്.
ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ പ്രണയ ജോഡികളായിരുന്നു കുഞ്ചാക്കോ ബോബനും, ശാലിനിയും. ശാലിനിയും ചാക്കോച്ചനും ഒന്നിച്ച അനിയത്തിപ്രാവും ,പ്രേംപൂജാരിയും, നിറവുമെല്ലാം പ്രേക്ഷകരെ പ്രണയിക്കാന്‍ കൊതിപ്പിച്ച സിനിമകളായിരുന്നു. സിനിമയിലെ പോലെ തന്നെ ജീവിതത്തിലും ഇവര്‍ ഒന്നിക്കണം എന്ന് ഭൂരിഭാഗം സിനിമാ പ്രേമികളും ആഗ്രഹിച്ചിരുന്നു. മുന്‍പൊരിക്കല്‍ ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന് ഇതിനെ കുറിച്ച് പറഞ്ഞതിങ്ങനെ.
ശാലിനിയെ എന്നും നല്ലൊരു സുഹൃത്തായി കാണാനായിരുന്നു എനിക്ക് ഇഷ്ടം. ‘നിറം’ സിനിമയുടെ സമയത്താണ് അജിത് ശാലിനിയോട് ഇഷ്ടം തുറന്നു പറഞ്ഞത്. ഇവര്‍ക്കിടയിലെ ഹംസമായിരുന്നു താനെന്നും കുഞ്ചാക്കോ ബോബന് പറയുന്നു.
Post Your Comments