CinemaMollywoodNEWS

അദ്ദേഹത്തിന്‍റെ ചിത്രം ഏതൊരു നടനും സ്വപ്നം കാണും; നടന്‍ ജയറാമിന് ആ വേഷം സ്വീകരിക്കാന്‍ കഴിഞ്ഞില്ല! കാരണം ഇതാണ്

ചില നടന്മാര്‍ ചില സിനിമകളുടെ ഭാഗമാകാതെ പോകുമ്പോള്‍ അവര്‍ക്ക് നഷ്ടപ്പെടുന്നത് സ്വപ്ന തുല്യമായ ഒരു വേഷമായിരിക്കും. തമിഴ് ഹിറ്റ്മേക്കര്‍ മണിരത്നം ചിത്രത്തില്‍ സൂപ്പര്‍ താരം ജയറാമിന് അങ്ങനെയൊരു അവസരം ലഭിച്ചിട്ടും ചെയ്യാന്‍ കഴിയാതെ പോയി.ഏതൊരു നടനും ആഗ്രഹിക്കുന്ന കാര്യമാണ് ജയറാം ചിത്രത്തില്‍ അഭിനയിക്കുക എന്നത്. മണിരത്നത്തിന്റെ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച ‘ദളപതി’ യില്‍ അഭിനയിക്കാനുള്ള വേഷമാണ്‌ ജയറാമിന്‌ നഷ്‌ടമായത്‌. രജനിയുടെ കഥാപാത്രം സൂര്യയുടെ അനുജന്‍ അര്‍ജുന്‍ എന്ന കളക്‌ടര്‍ വേഷത്തിലേക്ക്‌ ആദ്യം പരിഗണിച്ചിരുന്നത് ജയറാമിനെയായിരുന്നു . എന്നാല്‍ ആ വേഷം ജയറാമിന് നഷ്ടമാകുകയും പകരം അത് അരവിന്ദ സ്വാമി ചെയ്യുകയും ചെയ്തു . മറ്റ്‌ ചിത്രങ്ങളുടെ തിരക്കില്‍ ജയറാമിന്‌ ആ കഥാപാത്രം സ്വീകരിക്കാനായില്ല. അരവിന്ദ്‌ സ്വാമിയുടെ അഭിനയ ജീവിതത്തില്‍ ദളപതിയിലെ കഥാപാത്രം വലിയ ഒരു വഴിത്തിരിവാകുകയും ചെയ്‌തു.

shortlink

Post Your Comments


Back to top button