തെന്നിന്ത്യയിലെ ഒട്ടേറെ താരങ്ങൾ സിനിമാ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ്.മലയാള സിനിമയിലും അത്തരത്തിൽ ഇനി ആരെങ്കിലും രാഷ്ടീയ ജീവിതം ഏറ്റെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ബാലചന്ദ്രമേനോന്. രാഷ്ട്രീയപ്രവര്‍ത്തനം തനിക്ക് ചേര്‍ന്നതല്ലെന്നാണ് അദ്ദേഹം പറയുന്നത്.
Read also:നവ്യ നായര്‍ അരങ്ങേറ്റം നടത്തിയത് ജഗതിയുടെ അനുഗ്രഹം വാങ്ങി; പക്ഷെ ജഗതിയുടെ പരാതി ഇങ്ങനെ!
1984ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന് എന്നെ ക്ഷണിച്ചതാണ്. രാഷ്ട്രീയത്തോടുള്ള എന്റെ സമീപനം ഗൗരവമുള്ളതാണ്. മഹാന്മാരും വലിയ കഴിവുള്ളവരും ഒക്കെ ചെയ്യേണ്ട ജോലി ആണ് അത്. ആ അര്‍ഥത്തില്‍ അത്തരം കഴിവുകള്‍ എനിക്ക് ഇല്ലെന്നാണ് തോന്നുന്നത്. എനിക്ക് സമൂഹത്തോടുള്ള കടമയും ഉത്തരവാദിത്തവുമുണ്ട്. അത് ഞാന്‍ എന്റെ മാധ്യമമായ സിനിമയിലൂടെ നിര്‍വഹിക്കുന്നുണ്ട്. എന്റെ കരിയറില്‍ സിനിമയുടെ പരിശുദ്ധി കളയുന്ന പ്രവര്‍ത്തി ഞാന്‍ ചെയ്തിട്ടില്ല. ഞാന്‍ തെരഞ്ഞെടുത്ത ആശയങ്ങളും സിനിമകളും പ്രതീക്ഷകള്‍ നിലനിര്‍ത്തുന്നതായിരുന്നു. പ്രേക്ഷകരെ അധാര്‍മ്മികതയിലേക്ക് ഒരിക്കലും തള്ളിവിട്ടിട്ടില്ല- എന്ന് ബാലചന്ദ്രമേനോന് പറയുന്നു.
Post Your Comments