
സിനിമ താരങ്ങൾ പൊതു ഇടങ്ങളില്‍ എത്തിയാല്‍ പിന്നെ ആരാധകർ എന്തൊക്കെയാണ് കാണിക്കുന്നതെന്ന് പറയാൻ സാധിക്കില്ല. ആരാധകര്‍ തിരിച്ചറിയാതിരിക്കാന്‍ താരങ്ങള്‍ ചിലപ്പോള്‍ മുഖം മറച്ച് എത്താറുണ്ട്. പെണ്‍കുട്ടികളുടെ ഇഷ്ട താരം രണ്‍ബീര്‍ കപൂറും ഈ മാര്‍ഗ്ഗമാണ് തിരഞ്ഞെടുത്തത്.
മുംബൈ നഗരത്തില്‍ മുഖം മറച്ച് ബൈക്കില്‍ ചുറ്റിയടിച്ച രണ്‍ബീറിനെ ആരും തിരിച്ചറിഞ്ഞില്ല. തന്റെ പുതിയ സിനിമയായ ബ്രഹ്മാസ്ത്രയുടെ ഷൂട്ടിങ് ഇടവേളയിലാണ് താരം നഗരത്തില്‍ ചുറ്റിയടിച്ചത്. സഹതാരം ഹുസൈന്‍ ദലാല്‍ ഓടിച്ച ബൈക്കിന്റെ പുറകിലിരുന്നാണ് രണ്‍ബീര്‍ മുംബൈ നഗരത്തിലെ തിരക്കേറിയ പ്രദേശമായ ബേണ്ടി ബസാറില്‍ കറങ്ങിയത്.
ബ്രഹ്മാസ്ത്ര സിനിമയില്‍ ആലിയ ഭട്ടാണ് രണ്‍ബീറിന്റെ നായിക. അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രണ്‍ബീറും ആലിയയും അമിതാഭും ആദ്യമായാണ് ഒരു സിനിമയില്‍ ഒന്നിക്കുന്നത്. അയന്‍ മുഖര്‍ജിയാണ് സംവിധായകന്‍.
Post Your Comments