കോഴിക്കോട്: മലയാള ഹ്രസ്വചിത്രങ്ങളുടെ ചരിത്രത്തിലേക്ക് ഇടം പിടിക്കാൻ വ്യത്യസ്തമായ ഒരു ഹ്രസ്വചിത്രം ഒരുങ്ങുന്നു. നിരവധി വ്യത്യസ്തതകൾ കൊണ്ട് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി തീർന്നിരിക്കുകയാണ് ‘ഫെയ്‌സ് ടു ഫെയ്‌സ്’. നവാഗതനായ ചഞ്ചൽ കുമാർ ആണ് കഥയും തിരക്കഥയുമൊരുക്കി ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്യുന്നത്. പൂർണ്ണമായും രാത്രിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റോഡ് മൂവി കൂടിയാണ് ഫെയ്‌സ് ടു ഫെയ്‌സ്. ‘സഖാവ്’, ‘വൈ’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ യുവതാരം ഡോൺ മാത്യു ആണ് നായകനാകുന്നത്. ചിത്രീകരണം കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി പൂർത്തിയായി. ലച്ചു പ്രൊഡക്ഷൻസിന്റ ബാനറിൽ രജിഷ് വൈത്തിരിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മാർച്ച് അവസാനം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മറ്റൊരു സസ്പെൻസ് കൂടി ഫസ്റ്റ് ലുക്ക് പോസ്റ്ററിനോടൊപ്പം അണിയറ പ്രവർത്തകർ പുറത്തുവിടും. സുരേഷ് ഉളളൂരും, ഷർമിദാസ് കണ്ണന്നൂരൂം ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ
എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: സന്ദീപ് കണിയാത്ത്, മേക്കപ്പ്: അനൂപ് തുവക്കൊടി, കലാ സംവിധാനം: അബി അച്ചൂർ, സ്ററിൽസ്: ഹസ്നുൽ മുക്കം, ഡിസൈൻസ്: കണ്ണൻ കെ. പി.ആർ.ഒ: അസിം കോട്ടൂർ, യൂണിറ്റ്: സിനി ട്രാക് കാലിക്കറ്റ്. മറ്റു അഭിനേതാക്കൾ: മാരാർ വയനാട്, രജിഷ്, സന്ദീപ്, മാസ്റ്റർ പവൻ റോയ്.
Post Your Comments