ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്ര വീണ്ടും വിവാദത്തില്‍. ഇത്തവണയും പ്രിയങ്ക വസ്ത്ര ധാരനത്തിന്റെ പേരിലാണ് വിമര്‍ശനം ഏറ്റുവാങ്ങുന്നത്. പ്രിയങ്ക ആസാമിന്റെ മാനം കെടുത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എമാരായ നന്ദിതാ ദാസ്, രൂപ ജ്യോതി കുര്‍മി എന്നിവരാണ് രംഗത്ത് എത്തിയിരിക്കുന്നത്. അസമിന്റെ ടൂറിസം കലണ്ടറില്‍ മാറിടം കാട്ടുന്ന തരത്തില്‍ അല്പ്പവസ്ത്രധാരിണിയായ പ്രിയങ്കയുടെ ചിത്രമുള്‍പ്പെടുത്തിയത് അസമിന്റെ സംസ്കാരത്തെ അപമാനിയ്ക്കുകയാണെന്നാണ് നേതാക്കളുടെ ആരോപണം.നിലവില്‍ അസം ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് നടി.
അസമിന്റെ സംസ്കാരത്തെ അപമാനിച്ച പ്രിയങ്കയെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് ഇവരുടെ ആവശ്യം. ധാരാളം അസമീസ് നടികള്‍ ഉണ്ടായിരുന്നിട്ടും പ്രിയങ്കയെ തന്നെ എന്തിനാണ് ഈ കലണ്ടറിലേയ്ക്ക് കാസ്റ്റ് ചെയ്തതെന്ന് തങ്ങള്‍ക്കു മനസിലായില്ലെന്നും അംബാസിഡറാകാന്‍ യോഗ്യതയുള്ളവര്‍ വേറെയുണ്ടായിരുന്നെന്നും ഇവര്‍ പറഞ്ഞു.
Post Your Comments