CinemaGeneralIndian CinemaKollywoodLatest NewsMollywoodNEWSTollywoodWOODs

സിനിമാ സമരം: മാര്‍ച്ച് ഒന്ന് മുതല്‍ പുതിയ റിലീസുകള്‍ ഉണ്ടാകില്ല 

മാർച്ച് ഒന്നുമുതൽ സിനിമാ സമരം. തമിഴ്നാട്ടിലും തെലുങ്കിലും പുതിയ സിനിമകൾ റിലീസ് ചെയ്യില്ലെന്നു നിർമാതാക്കളുടെ സംഘടന. ഫീസ് സംബന്ധിച്ചു ഡിജിറ്റൽ സേവനദാതാക്കളുമായി തർക്കം ഉടലെടുത്തതിനെത്തുടർന്ന് ആന്ധ്ര, കർണാടക, തെലങ്കാന, കേരള സംസ്ഥാനങ്ങളിലെ നിർമാതാക്കൾ മാർച്ച് ഒന്നിന് ആരംഭിക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണു സംഘടനയുടെ നീക്കം. തങ്ങളുടെ ആവശ്യങ്ങൾ ഡിജിറ്റൽ കമ്പനികൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണു ദക്ഷിണേന്ത്യൻ നിർമാതാക്കളുടെ തീരുമാനം. യുഎഫ്ഒ, ക്യൂബ് പോലുള്ള ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡേഴ്‌സ് വലിയ തോതില്‍ ഫിലിം ഡിസ്ട്രിബ്യൂഷനായി പണം ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് നിര്‍മ്മാതാക്കളുടെ സംയുക്ത സമിതി സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

തെലുങ്കില്‍ മാര്‍ച്ച് ഒന്ന് മുതല്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യുന്നില്ല എന്ന കര്‍ശന നിലപാടാണ് നിര്‍മ്മാതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, കേരളത്തില്‍ തല്‍ക്കാലം സമരമില്ലെങ്കിലും കാലക്രമേണ സമരം കേരളത്തിലേക്ക് വ്യാപിക്കുമെന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിക്കുന്നു.

ഇന്ത്യന്‍ ഫുട്ബോളിന് ഒരു നല്ലകാലം വരും സത്യാ ; വ്യത്യസ്തനായ സത്യനെ തിരിച്ചറിഞ്ഞു മമ്മൂട്ടി!

shortlink

Related Articles

Post Your Comments


Back to top button