GeneralNEWS

നവ്യ നായര്‍ അരങ്ങേറ്റം നടത്തിയത് ജഗതിയുടെ അനുഗ്രഹം വാങ്ങി; പക്ഷെ ജഗതിയുടെ പരാതി ഇങ്ങനെ!

സിബി മലയിലിന്റെ ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെയാണ് നവ്യ നായര്‍ വെള്ളിത്തരയിലെത്തുന്നത്. ഒരു നല്ല നര്‍ത്തകി കൂടിയായ നവ്യക്ക് സ്കൂളില്‍ പഠിക്കുമ്പോഴേ ഡാന്‍സിനോടായിരുന്നു കൂടുതല്‍ കമ്പം എന്നാല്‍ സിനിമയിലെ വെള്ളിവെളിച്ചെത്തിലെത്തിയതോടെ നവ്യ നായര്‍ മലയാളത്തിലെ മുന്‍നിര നായികയായി പേരെടുത്തു, ഇഷ്ടം, നന്ദനം. കല്യാണ രാമന്‍, കുഞ്ഞിക്കൂനന്‍, അങ്ങനെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ട നവ്യയുടെ തുടക്കം ഡാന്‍സ് വേദിയില്‍ നിന്നായിരുന്നു.

സ്കൂള്‍ പഠിക്കുന്ന സമയത്ത് വലിയ പരിപാടികളോടെയാണ് നവ്യയുടെ ഡാന്‍സ് അരങ്ങേറ്റം സംഘടിപ്പിച്ചത്, ജഗതി ശ്രീകുമാര്‍ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. അങ്ങനെ ജഗതി ശ്രീകുമാറിന്റെ കാല്‍തൊട്ടു വന്ദിച്ചാണ് നവ്യ സ്റ്റേജില്‍ നൃത്തമാടി തുടങ്ങിയത്. നവ്യയുടെ അമ്മാവനായ സംവിധായകന്‍ കെ മധുവാണ് ജഗതി ശ്രീകുമാറുമായി ബന്ധപ്പെട്ട ഒരു പ്രോഗ്രാമിനിടെ ഈ കാര്യം പങ്കുവെച്ചത്. പക്ഷെ നവ്യ നായര്‍ ഒരു വേദിയിലും ഇതിനെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നായിരുന്നു ജഗതിയുടെ പരിഭവം.

shortlink

Related Articles

Post Your Comments


Back to top button