ഡോക്ടറും എഞ്ചിനിയറുമെല്ലാമായി സിനിമയില്‍ നമ്മളെ ആകര്‍ഷിക്കുന്ന യുവ സൂപ്പര്‍താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് അറിയാം.
നന്ദനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് പൃഥ്വിരാജ് സുകുമാരൻ. നടന്‍ സുകുമാരന്റെയും നടി മല്ലികയുടെയും മകനായ പൃഥി യുവ താരങ്ങളില്‍ ശ്രദ്ധേയനാണ്. ഓസ്ട്രേലിയയിലെ ടാസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദം നേടിയ വ്യക്തിയാണ് പൃഥി.
നടൻ പൃഥ്വിരാജ് സുകുമാരന്റെ സഹോദരനാണ് ഇന്ദ്രജിത്ത്. തിരുനെൽവേലി രാജ കോളജ് ഓഫ് എൻജിനീയറിംഗിൽ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ ബിരുദം നേടിയിട്ടുണ്ട്. ചലച്ചിത്ര വ്യവസായത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് അദ്ദേഹം ഒരു സോഫ്റ്റ്വെയർ കമ്പനിയില്‍ ട്രെയിനിയായി പ്രവർത്തിച്ചിരുന്നു.
കേരളത്തിലെ ഫെഡറൽ ഇൻസ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഫിസാറ്റ്) യിൽ നിന്നാണ് ബിരുദം നേടിയത്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിംഗിൽ അദ്ദേഹം ഒന്നാം സ്ഥാനം നേടിയ നിവിന്‍ ഇൻഫോസിസില്‍ കുറച്ചു കാലം ജോലി നോക്കിയിരുന്നു. 2009 ൽ പുറത്തിറങ്ങിയ മലര്‍വാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ നിവിന്‍ ജോലി ഉപേക്ഷിച്ച് അഭിനയ രംഗത്തേയ്ക്ക് പ്രവേശിച്ചു.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനാണ് ദുൽഖർ സൽമാൻ. അമേരിക്കയില്‍ നിന്നും ബിസിനസ് മാനേജ്മെന്റ് ഡിഗ്രി നേടിയ ദുൽഖർ യു എസില്‍ കുറച്ചു കാലം ജോലി ചെയ്തു. തന്റെ ജോലി അഭിനയമാണെന്ന് തിരിച്ചറിഞ്ഞ ദുൽഖർ മുംബൈയില്‍ നിന്നും ഹൃസ്വകാല അഭിനയ കോഴ്സും പാസായി.
Post Your Comments