രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് പഞ്ചവര്‍ണ്ണതത്ത. ജയറാം നായകനായി അഭിനയിക്കുന്ന ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത് കുഞ്ചാക്കോ ബോബനാണ്. ഒരു സംവിധായകരും ഇതുവരെയും പിന്തുടര്ന്നിട്ടില്ലാത്ത വളരെ വിചിത്രമായ ഒരു പോസ്റ്റ് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ് പ്രേക്ഷകരുടെ ഇഷ്ടതാരം പിഷാരടി. ഓരോ ദിവസവും ചിത്രീകരണം കഴിഞ്ഞു മുറിയിലെത്തുമ്പോള്‍ എടുത്തു കഴിഞ്ഞ സീനില്‍ ഒരു ശരി അടയാളപ്പെടുത്തുമെന്നാണ് സംവിധായകന് പിഷാരടി പറയുന്നത്, ഇത്തരത്തില്‍ ശരി അടയാളപ്പെടുത്തിയിരിക്കുന്നതിന്റെ ചിത്രവും പിഷാരടി ഫേസ്ബുക്കിലൂടെ പങ്കുവച്ചു.
കുടുംബ പ്രേക്ഷകരെ ലക്ഷ്യംവെച്ച് കൊണ്ട് ഒരുക്കുന്ന പഞ്ചവര്‍ണ്ണതത്തയില്‍ അനുശ്രീയാണ് നായികയാകുന്നത്. മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്ന ചിത്രം വിഷു റിലീസായി പ്രദര്‍ശനത്തിനെത്തും. ഹരി.പി നായരും, രമേശ് പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
Post Your Comments