
ആദിയും പ്രണവ് മോഹന്‍ലാലും ചരിത്രത്തില്‍ ഇടംനേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഓള് ഇന്ത്യ കളക്ഷന്‍ പുറത്തുവന്നിരിക്കുകയാണ്. ഒരു പുതുമുഖ നായകന് മലയാളത്തില്‍ ഇതുവരെ ലഭിച്ച ഏറ്റവും വലിയ കളക്ഷനോടെയാണ് ‘ആദി’യുടെ മുന്നേറ്റം. ചിത്രം നാലാമത്തെ ആഴ്ചയോട് അടുക്കുമ്പോള്‍ ഏകദേശം 35 കോടി രൂപ കളക്റ്റ് ചെയ്തെന്നാണ് റിപ്പോര്‍ട്ട്, പാര്‍ക്കര്‍ രീതിയിലുള്ള സംഘട്ടന രംഗങ്ങളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. കൊച്ചി മള്‍ട്ടിപ്ലക്സില്‍ നിന്ന് ഒരു കോടിയിലധികം നേടിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്ന വിവരം.
Post Your Comments