CinemaFilm ArticlesGeneralIndian CinemaMollywoodNEWSWOODs

മലയാള സിനിമയിലെ പത്ത് താര സഹോദരങ്ങള്‍

 

1. ‘ ലളിത ‘, പദ്മിനി രാമചന്ദ്രൻ , രാഗിണി ‘

“തിരുവിതാംകൂർ സഹോദരിമാർ” എന്ന് അറിയപ്പെടുന്ന താര സഹോദരിമാരാണ് ലളിത , പദ്മിനി രാമചന്ദ്രൻ , രാഗിണി. സിനിമയില്‍ മികച്ച വിജയം നേടാന്‍ ഈ മൂന്നു നടിമാര്‍ക്കും കഴിഞ്ഞു. മിക്ക ദക്ഷിണേന്ത്യൻ ഭാഷകളിലും അഭിനയിച്ച ഇവര്‍ മികച്ച നര്‍ത്തകിമാര്‍ കൂടിയായിരുന്നു.

2. കലാരഞ്ജിനി , കൽപന , ഉർവ്വശി

മലയാള സിനിമയിലെ താര സഹോദരിമാരാണ് കലാരഞ്ജിനി , കൽപന , ഉർവ്വശി. ദേശീയ പുരസ്കാരം നേടിയ കല്പന സിനിമാ ലോകത്ത് നിന്നും വിടപറഞ്ഞുവെങ്കിലും ഉര്‍വശിയും കലാരഞ്ജിനിയും ഇപ്പോഴും അഭിനയ ലോകത്ത് സജീവമാണ്.

3. പൃഥ്വിരാജ്, ഇന്ദ്രജിത്ത് സുകുമാരൻ

പ്രമുഖ നടന്മാരിൽ ഒരാളായ സുകുമാരന്റെയും നടി മല്ലികയുടെയും മക്കളാണ് പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവര്‍ . നിരവധി ഹിറ്റ് ചിത്രങ്ങസ്ലിലൂടെ മലയാള സിനിമയില്‍ യുവ സൂപ്പര്‍താരങ്ങളായി മാറാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

4 ശാലിനി, ശ്യാമിലി

ബാലതാരമായി മലയാള സിനിമയില്‍ എത്തിയ സഹോദരങ്ങളാണ് ശാലിനിയും ശ്യാമിലിയും. ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം നായികമാരായി രംഗത്തെത്തി. രണ്ടു പേരുടെയും ആദ്യ നായകന്‍ മലയാളത്തിന്റെ ചോക്കലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്‍ ആയിരുന്നു എന്നത് ശ്രദ്ധേയം. തമിഴ് നടന്‍ അജിത്തിനെ വിവാഹം കഴിച്ചു അഭിനയ രംഗത്ത് നിന്നും അകന്നു കഴിയുകയാണ് ശാലിനി.

മഡോണ മലയാളം ഉപേക്ഷിച്ചോ! ആരാധകര്‍ സംശയിക്കാന്‍ കാരണം ഇതാണ്

5. ജോസ് പ്രകാശ്, പ്രേം പ്രകാശ്

മലയാളത്തിലെ ഏറ്റവും മികച്ച വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ജോസ് പ്രകാശ്‌. അദ്ദേഹത്തിന്‍റെ സഹോദരനാണ് നിര്‍മ്മാതാവും നടനുമായ പ്രേം പ്രകാശ്.

6. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസന്റെ മക്കളാണ് വിനീതും ധ്യാനും. പിന്നണി ഗാന രംഗത്ത് കൂടി മലയാള സിനിമയില്‍ കടന്നെത്തിയ വിനീത് അഭിനയം, സംവിധാനം എന്നീ മേഖലകളില്‍ വിജയം കൈവരിച്ചു. അഭിനേതാവായി തിളങ്ങുന്ന ധ്യാന്‍ ശ്രീനിവാസനും സംവിധായക കുപ്പായം ധരിക്കുകയാണ്.

7. ‘ മമ്മൂട്ടി, ഇബ്രാഹിംകുട്ടി

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അനുജന്‍ ഇബ്രാഹിംകുട്ടി സിനിമ സീരിയല്‍ രംഗത്തെ പരിചിത മുഖമാണ്.

8. മഞ്ജു വാര്യർ, മധു വാര്യർ

മലയാളത്തിന്റെ പ്രിയ നടി മഞ്ജുവാര്യരുടെ സഹോദരനും സിനിമയില്‍ സജീവമായിരുന്നു. ഇരുപതോളം ചിത്രങ്ങളില്‍ വേഷമിട്ട നടനാണ്‌ മധു വാര്യര്‍. ഇഒപ്പ്ല സിനിമാ നിര്‍മ്മാണ രംഗത്ത് സജീവമാണ് താരം.

ലേലം 2ല്‍ സുരേഷ് ഗോപിയ്ക്ക് പകരം മോഹന്‍ലാലോ? വാര്‍ത്തയുടെ സത്യാവസ്ഥ സംവിധായകന്‍ തുറന്നു പറയുന്നു

9. ഷമ്മി തിലകൻ, ഷോബി തിലകൻ

മലയാള സിനിമയിലെ പെരുന്തച്ചന്‍ നടന്‍ തിലകന്റെ മക്കളാണ് ഷമ്മിയും ഷോബിയും. വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായിമാറാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. ഷമ്മി സിനിമയില്‍ ആണെങ്കില്‍ ഷോബി ജനപ്രിയ സീരിയലുകളില്‍ കൂടിയാണ് കൂടുതല്‍ പരിചിതന്‍.

10. പ്രേം നസീർ, പ്രേം നവാസ്

മലയാളത്തിന്റെ നിത്യ ഹരിതനായകന്‍ പ്രേംനസീരിന്റെ സഹോദരനാണ് പ്രേം നവാസ്. അദ്ദേഹം ചില മലയാള ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു.

‘പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം’ എന്നത് തിരുത്തി ‘അവളുടെ രാവുകള്‍’ വീണ്ടും വരുന്നു

shortlink

Related Articles

Post Your Comments


Back to top button