GeneralKollywoodNEWS

ഫേസ്ബുക്ക് ലൈവിലൂടെ വധുവിനെ തേടി ആര്യ; പിന്നീട് സംഭവിച്ചത്!

എന്തായാലും തന്‍റെ ആരാധകരെ വലിയ രീതിയില്‍ ഞെട്ടിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ആര്യ. ഫേസ്ബുക്ക് ലൈവിലൂടെ നവവധുവിനെ തേടിയാണ് ആര്യ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. സൂപ്പര്‍ താരത്തെ വരാനായി ലഭിക്കണമെന്ന ആവശ്യവുമായി ഒരു ലക്ഷത്തോളം പെണ്‍കുട്ടികളുടെ ഫോണ്‍ കോള്‍ ആണ് വന്നത്. അയ്യായിരത്തില്‍ കൂടുതല്‍ അപേക്ഷകളും ഇതിനായി ലഭിച്ചിട്ടുണ്ട്. ഭാവി വധു സിനിമ നടിയാകണമെന്ന് നിര്‍ബന്ധം ഇല്ലെന്നും, താല്‍പര്യമുള്ളവര്‍ വിളിക്കൂ എന്നും താരം പങ്കുവെച്ചു. ഇതിനായി അദ്ദേഹം ഫോണ്‍ നമ്പരും നല്‍കിയിരുന്നു. രജിസ്ട്രേഷനുള്ള വെബ്സൈറ്റും ആര്യ ആരംഭിച്ചു കഴിഞ്ഞു. പെണ്‍കുട്ടി തന്നെ ഒരുപാട് സ്നേഹിക്കണം എന്ന നിബന്ധന മാത്രമാണ് ആര്യക്കുള്ളത്.

shortlink

Related Articles

Post Your Comments


Back to top button