CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

മോഹന്‍ലാലും ഇത്തിക്കരപ്പക്കിയും; വിവാദങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍

സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചലനമുണ്ടാക്കിയിരിക്കുകയാണ് മോഹന്‍ലാലിന്‍റെ ഇത്തിക്കരപ്പക്കി. നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലാണ് മോഹന്‍ലാല്‍ ഇത്തിക്കരപ്പക്കിയെന്ന കഥാപാത്രമായി എത്തുന്നത്. കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പുതിയ വേഷം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇത്തിക്കരപ്പക്കിക്കെങ്ങനെ പോര്‍ച്ചുഗീസ് ശൈലിയുള്ള വസ്ത്രധാരണം വരുമെന്നും യാതൊരു പഠനവും കൂടാതെ ഒരു ചരിത്ര കഥാപാത്രത്തിന് ഇത്തരമൊരു വേഷം നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഈ വിമര്‍ശനങ്ങള്‍ക്ക് ചരിത്ര വസ്തുതകള്‍ നിരത്തി മറുപടിയുമായി വന്നിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ റോബിന്‍ തിരുമല. 1800കളില്‍ കേരളീയര്‍ക്കിടയില്‍ ഫ്രഞ്ച്, പോര്‍ച്ചുഗീസ് സ്വാധീനം ഉണ്ടായിരുന്നുവെന്ന് വസ്തുതകള്‍ സഹിതം റോബിന്‍ തിരുമല ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

റോബിന്‍ തിരുമലയുടെ ഫെയ്സ്ബുക് പോസ്റ്റ് :

ഇത്തിക്കരപക്കി 1800കളുടെ പകുതിയോടെ പോര്‍ച്ചുഗീസുകാരെ അനുകരിച്ചുള്ള വേഷം ധരിക്കാറുണ്ടെന്ന് മൂര്‍ക്കോത്ത് കുമാരന്റെ ആദ്യകാലകഥകളില്‍ പറഞ്ഞിട്ടുള്ളതായി ഒരു അധ്യാപക സുഹൃത്ത് പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ ഈ വേഷം കൃത്യമാണ്. 1800 കളുടെ അവസാനം ജീവിച്ചിരുന്ന മൂര്‍ക്കോത്ത് കുമാരന്‍ ഒരു താഴ്ന്ന ജാതിക്കാരനായിരുന്നിട്ട് കൂടി കോട്ടും സ്യൂട്ടുമാണ് ധരിച്ചിരുന്നത്. അന്നത്തെ കാലത്ത് താഴ്ന്ന ജാതര്‍ക്ക് ഇതൊന്നുമില്ലെന്ന് പ്രചാരണമുണ്ടല്ലോ. അപ്പോള്‍ മലയാളികള്‍ ഇത്തരം വേഷങ്ങളൊന്നും ധരിച്ചിട്ടില്ലെന്ന് പറയുന്നത് അസംബന്ധമാണ്. അന്ന് പലരും ഫ്രഞ്ച്, ബ്രിട്ടീഷ്, പോര്‍ച്ചുഗീസ് സ്വാധീനം കേരളത്തിന്റെ മേല്‍ത്തട്ടുകളിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button