റോഷന്‍ ആന്ട്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചത് മൂന്നു നായികമാരെ ആയിരുന്നു. റോമ, പാര്‍വതി, മരിയ. സ്കൂള്‍ കാലഘട്ടത്തിലെ പ്രണയം അതിലൂടെയുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവ മനോഹരമായി അവതരിപ്പിച്ച ഈ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഇവരില്‍ റോമയും പാര്‍വതിയും തറ പദവി സ്വന്തമാക്കി മുന്നേറുകയാണ്. എന്നാല്‍ ഇവര്‍ക്കൊപ്പം ചിത്രത്തില്‍ നായികയായി എത്തിയ മരിയയെ മലയാള സിനിമയില്‍ ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നും കാണാനില്ല. റോമയുടെയും പാര്‍വതിയുടെയും സഹനായികയായി കൂടെയുണ്ടായിരുന്ന മരിയയെ മലയാളികള്‍ മറന്നു തുടങ്ങി.
കമലോ രജനിയോ? ; രാഷ്ട്രീയത്തില്‍ ആര്‍ക്കൊപ്പം, അപ്രതീക്ഷിതമായ മറുപടി നല്‍കി ഗൗതമി!
പാര്‍വതി ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലും റോമ തമിഴ് ചിത്രങ്ങളിലും ഈ കാലത്ത് അഭിനയിച്ചിരുന്നു. തുടര്‍ന്നും ഇരുവര്‍ക്കും മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചു. ഇപ്പോള്‍ തെന്നിന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളായി പാര്‍വതി മാറികഴിഞ്ഞു. എന്നാല്‍ നോട്ട്ബുക്കിലൂടെ സിനിമയിലെത്തിയ മരിയ എന്നാല്‍ പിന്നീട് സിനിമയില്‍ അത്ര സജീവമായില്ല. ജയസൂര്യ-അനൂപ് മേനോന്‍ ചിത്രമായ ഹോട്ടല്‍ കാലിഫോര്‍ണിയ, മുംബൈ പൊലീസ് എന്നീ ചിത്രങ്ങളിലാണ് മരിയ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ വിവാഹ ജീവിതത്തിലാണ് താരം. വിദേശ മലയാളി ദമ്പതികളുടെ മകനായ സമിത് ആണ് മരിയയുടെ ഭര്‍ത്താവ്.
ലളിത്-മേരി ദമ്പതികളുടെ മകളായ മരിയ പ്രശസ്ത വനിതാക്ഷേമപ്രവര്‍ത്തകയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ മേരി റോയിയുടെ കൊച്ചുമകളാണ്. പ്രശസ്തഎഴുത്തുകാരിയും ബുക്കര്‍പ്രൈസ് ജേതാവുമായ അരുന്ധതി റോയ് മരിയയുടെ പിതൃസഹോദരിയാണ്.
Post Your Comments