സിനിമയുടെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കുന്ന നടനാണ് മോഹന്‍ലാല്‍ . ഏതു സാഹസിക രംഗങ്ങളും ഡ്യൂപ്പില്ലാതെ ചെയ്യാന്‍ തുനിയുന്ന അപൂര്‍വ പ്രതിഭകളില്‍ ഒരാളാണ് അദ്ദേഹം. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി നൂറു കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകന് മോഹന്‍ലാലിന്റെ വിസ്മയിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാല്‍ മനോഹരമായിരുന്നു. വലിയ രീതിയിലുള്ള റിസ്ക് എടുത്താണ് താരം ഈ ചിത്രം പൂര്‍ത്തികരിച്ചത്.
വലിയ മുതല്‍മുടക്കില്‍ ചിത്രം നിര്‍മ്മിച്ചിട്ടും ഏറ്റവും അവസാനമാണ് മോഹന്‍ലാല്‍ നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടത്തില്‍ നിന്ന് പ്രതിഫലം കൈപറ്റിയത്. ഒരു അഭിമുഖ പരിപാടിയില്‍ ടോമിച്ചന് മുളകുപാടം തന്നെയാണ് മോഹന്‍ലാല്‍ പ്രതിഫലം വൈകി കൈപറ്റിയതിനെക്കുറിച്ച് വ്യക്തമാക്കിയത്.
Post Your Comments