മോഹന്‍ലാല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടുന്ന സേതുമാധവന് എന്ന കഥാപാത്രമായി എത്തുകയാണ് യുവ നടന് ഇന്ദ്രജിത്ത്. എന്നാല്‍ താന്‍ ഇതിനു മുന്‍പും മോഹന്‍ലാല്‍ ആയി എത്തിയിട്ടുണ്ടെന്നു താരം വെളിപ്പെടുത്തി. തന്റെ അച്ഛന് നിര്‍മ്മിച്ച ‘പടയണി’ എന്ന സിനിമയില്‍ ലാലേട്ടന്റെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് താന്‍ ആദ്യമായി സിനിമയിലേക്ക് വന്നത് എന്ന് ഇന്ദ്രജിത് പറഞ്ഞു.
ഇടപ്പള്ളി ലുലു മാളില്‍ നടന്ന ‘മോഹന്‍ലാല്‍ ‘സിനിമയുടെ ടീസര്‍ ലോഞ്ചില്‍ സംസാരിക്കിക്കുകയായിരുന്നു ഇന്ദ്രജിത്ത്. ഈ സിനിമയില്‍ തനിക്കു അഭിനയിക്കാന്‍ ഭാഗ്യമുണ്ടായതില്‍ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യരും അഭിപ്രായപ്പെട്ടു.
മൈന്‍ഡ് സെറ്റ് മൂവീസും ഫുള്‍ ഓണ്‍ സ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘മോഹന്‍ലാല്‍’ന്റെ സംവിധാനം സാജിദ് യഹിയയും തിരക്കഥ സുനീഷ് വാരനാടുമാണ്.
Post Your Comments