ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാറ് ലവിലെ ഗാനരംഗത്തിലൂടെ ശ്രദ്ധ നേടിയ പ്രിയ പ്രകാശ് വാര്യര്‍ ആഗോള തലത്തിലും ശ്രദ്ധ കേന്ദ്രമായിരിക്കുകയാണ്. പ്രിയയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയാനുള്ള ആവേശത്തിലാണ് യുവതലമുറ. ഒടുവില്‍ സൂപ്പര്‍ താരം ബാബു ആന്റണിയോട് പ്രിയയെ അറിയാമോ?എന്ന് വരെ ആരാധകര്‍ ചോദിയ്ക്കാന്‍ തുടങ്ങി. പ്രിയയെക്കുറിച്ച് ചോദിച്ച് തമിഴ് മാധ്യമങ്ങള്‍ വരെ തന്നെ വിളിച്ചെന്നാണ് ബാബു ആന്റണിയുടെ വെളിപ്പെടുത്തല്‍.
തന്നെ വിളിക്കാനുള്ള കാരണം എന്തെന്നും ബാബു ആന്റണി വ്യക്തമാക്കി. പൊന്കുന്നവും പൂങ്കുന്നവും എന്നിങ്ങനെ രണ്ട് സ്ഥലപേരുകളാണ് കൂടുതല്‍ സംശയയത്തിനിടയാക്കിയതെന്നും ബാബു ആന്റണി പറയുന്നു. പ്രിയയുടെ സ്ഥലം പൂങ്കുന്നവും എന്റെ നാട് പൊന്കുന്നവും ആണ്. സ്ഥലപേരിലെ സാമ്യതയാണ് ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ബാബു ആന്റണി വിശദീകരിച്ചു. പ്രിയയെക്കുറിച്ചുള്ള അന്വേഷണവുമായി വിളിക്കുന്നത് വരെ താന്‍ ഇത്രയ്ക്കും ഹിറ്റായ നടിയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും പിന്നീടാണ് കാര്യങ്ങള്‍ മനസ്സിലാക്കിയതെന്നും ബാബു ആന്റണി പറഞ്ഞു.
Post Your Comments