അഭിനയമികവിലൂടെ പ്രേക്ഷകരെ കീഴടക്കിയ ധാരാളം ബാലതാരങ്ങള്‍ മലയാള സിനിമയിലുണ്ട്. മലയാളികളെ ഏറെ ചിരിപ്പിച്ച ബാല താരങ്ങള്‍ ഇന്ന് സൂപ്പര്‍ താരങ്ങളുടെ നായികയായി മാറിക്കഴിഞ്ഞു.. അവരില്‍ ചിലരെ പരിചയപ്പെടാം.
ശാലിനി
എന്റെ മമാട്ടികുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലെ ടിന്റുമോളെ ആരും മറക്കാന്‍ സാധ്യതയില്ല. ബേബി ശാലിനിയുടെ ആദ്യ ചിത്രമായിരുന്നു എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക്. ഈ ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാനസര്‍ക്കാരിന്റെ മികച്ചബാലതാരത്തിനുള്ള അവാര്‍ഡും ലഭിച്ചിരുന്നു. നിരവധി ചിത്രങ്ങള്‍ തമിഴിലും മലയാളത്തിലും തെലുങ്കിലും ഒക്കെ ചെയ്ത ബേബി ശാലിനി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് തിരിച്ചു വരുകയും ചെയ്തിരുന്നു.
ശ്യാമിലി
ചേച്ചിയുടെ വഴി പിന്തുടര്ന്ന് സിനിമയിലേക്ക് എത്തിയതാണ് ശ്യാമിലി. മലയാളികളുടെ പ്രിയപ്പെട്ട മാളൂട്ടി. രണ്ടു വയസ്സുള്ളപ്പോഴാണ് ശ്യാമിലി അഭിനയരംഗത്തിലേക്ക് കടന്നുവന്നത്. മാളൂട്ടി എന്ന ചിത്രത്തിലൂടെ ഏവരുടേയും മനം കവര്‍ന്ന കൊച്ചു മിടുക്കി. പിന്നീട് തെലുങ്കിലും തമിഴിലും ദൈവിക പരിവേഷമുളള നിരവധി കഥാപാത്രങ്ങള്‍ അഭിനച്ചു. കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കുഞ്ചാക്കോ ബോബന് നായകനായ ചിത്രത്തില്‍ നായികയായി തിരിച്ചെത്തി.
കാവ്യ മാധവന്
മലയാളികളുടെ ഇഷ്ടതാരം കാവ്യ മാധവനും തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് ഒരു ബാലതാരമായാണ്. പൂക്കാലം വരവായ് എന്ന കമല്‍ ചിത്രത്തിലൂടെയാണ് കാവ്യ വെള്ളിത്തിരയിലെത്തിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിലാണ് ഒരു നായികയായി കാവ്യ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിരവധി ചിത്രങ്ങള്‍, നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്ത കാവ്യ മലയാളികളുടെ പ്രിയ താരമായി മാറിക്കഴിഞ്ഞു.
നസ്രിയ
മലയാളികളുടെ മനം കവര്‍ന്ന നസ്രിയ നസീമും ബാലതാരമായാണ് വെള്ളിത്തിരയിലെത്തിയത്. പളുങ്ക്,ഒരു നാള് വരും എന്നീചിത്രങ്ങളിലാണ് ബാലതാരമായി അഭിനയിച്ചത്. തുടര്‍ന്ന് തമിഴിലും മലയാളത്തിലും ഓട്ടേറ സിനിമകളിലഭിനയിക്കുകയും 2015ലെ മികച്ച നടിക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. ഫഹദ് ഫാസിലിനെ വിവാഹം ചെയ്ത് അഭിനയ രംഗത്ത് നിന്നും മാറി നിന്ന നടി വീണ്ടും പൃഥ്വിരാജ് ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്.
മഞ്ജിമ മോഹന്‍
കളിയൂഞ്ഞാല് എന്ന ചിത്രത്തില്‍ ബാലതാരമാമാണ് മഞ്ജിമ മോഹന്‍ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് പ്രിയം, മധുരനൊമ്പരക്കാറ്റ്, സുന്ദര പുരുഷന്,തെങ്കാശിപട്ടണം,സാഫല്യം എന്നീ ചിത്രങ്ങളിലെല്ലാം ഈ കൊച്ചുമിടുക്കി ബാലതാരമായി അഭിനയിച്ചു. ഇടവേളയ്ക്ക് ശേഷം ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തിയ മഞ്ജിമ തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള നായികയായി മാറിക്കഴിഞ്ഞു.
സനുഷ
മിനി സ്ക്രീനിലൂടെ ബിഗ്സ്ക്രീനിലെത്തിയ ബാലതാരമായിരുന്നു സനുഷ. വിനയന്റെ ദാദാസാഹിബ്, കാഴ്ച എന്നീ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച സനൂഷ ദിലീപ് ചിത്രത്തിലൂടെ നായികയായി. തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി അവസരങ്ങള്‍ ഈ നടിക്ക് ലഭിക്കുന്നുണ്ട്.
കീര്‍ത്തി സുരേഷ്
നടി മേനകയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകള്‍ കീര്‍ത്തി സുരേഷ് ബാല താരമായി സിനിമയില്‍ എത്തിയ വ്യക്തിയാണ്. കുബേരന് എന്ന മലയാള ചിത്രത്തില്‍ കൂടി വെള്ളിത്തിരയില്‍ എത്തിയ കീര്‍ത്തി തെന്നിന്ത്യയിലെ തിരക്കുള്ള നായികയായിഇന്ന് മാറിക്കഴിഞ്ഞു. വിജയ്, വിക്രം തുടങ്ങി മുന്‍നിര നായകന്മാര്ക്കൊപ്പം അഭിനയിക്കുന്ന കീര്‍ത്തി ദിലീപിന്റെ റിംഗ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ നായികയായി എത്തിയിരുന്നു.
Post Your Comments