ലൈംഗിക ചൂഷണത്തിനു ഇരയായി എന്ന വാദവുമായി വരുന്ന നടിമാര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനപ്പുറം പ്രശസ്തിയ്ക്ക് വേണ്ടി ലൈംഗികതയ്ക്ക് വഴങ്ങുന്ന നടിമാരെക്കുറിച്ചും തുറന്നടിക്കുകയാണ് ഏകതാ കപൂര്‍ എന്ന ടെലിവിഷന്‍- സിനിമ നിര്‍മ്മാതാവ്.
ചില നടിമാരെ തനിക്ക് നേരിട്ടറിയാമെന്നും, സിനിമയില്‍ പേരെടുക്കാന്‍ വേണ്ടി അവര്‍ എന്ത് താല്പര്യങ്ങള്ക്കും വഴങ്ങി കൊടുക്കുന്നവരാണെന്നും ഏകതാ കപൂര്‍ വെളിപ്പെടുത്തുന്നു. പുതിയതായി ഫീല്‍ഡില്‍ വരുന്ന പല അഭിനേത്രികളും അവസരങ്ങള്‍ക്കായി ലൈംഗികതയ്ക്ക് വഴങ്ങി കൊടുക്കുന്നതായും ഏകതാ പറയുന്നു. നടിമാരെ വലവീശി പിടിക്കുന്നതിനപ്പുറം ഇതില്‍ ആരും കാണാത്ത മറ്റൊരു വശമുണ്ടെന്നും ഏകതാ കപൂര്‍ ഒരു മീഡിയയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
Post Your Comments