ബോളിവുഡിലെ താര സുന്ദരിമാരായ ദീപിക പദുക്കോണും കത്രീന കൈഫും നല്ല ഉയരമുള്ള താരങ്ങളാണ്. അവരെ വച്ച് നോക്കുമ്പോള്‍ അമീര്‍ ഖാന്, ഷാഹിദ് കപൂര്‍ തുടങ്ങിയ താരങ്ങള്‍ക്ക് പോക്ക്കുരവ് അനുഭവപ്പെടും. അതുകൊണ്ട് തന്നെ മികച്ച ജോഡിയാക്കി ഇവരെ അവതരിപ്പിക്കുന്നത് രസകരമാണ് എന്ന തരത്തില്‍ വന്ന ഒരു വാര്‍ത്ത ഇപ്പോള്‍ ചര്ച്ചയയിരിക്കുകയാണ്. ചര്‍ച്ചയാകാന്‍ കാരണം ദീപിക പദുക്കോണും കത്രീന കൈഫും ആമിര്‍ ഖാനെക്കാളും ഷാഹിദ് കപൂറിനെക്കാളും നീളക്കൂടുതലുള്ള നായികമാരാണ് എന്ന വാര്‍ത്ത ഷെയര്‍ ചെയ്തു കൊണ്ട് ബോളിവുഡ് താരം അമിതാഭ് ബച്ചന് കുറിച്ച ട്വിറ്റര്‍ പോസ്റ്റാണ്.
ജോലിക്കുള്ള അപേക്ഷ എന്ന നിലയില്‍ അമിതാഭ് കുറിച്ചത് ഇങ്ങനെയാണ്. ”അമിതാഭ് ബച്ചന്. ജനനതീയതി 11.10.1942. വസയസ് 76. സിനിമയില്‍ 49 വര്‍ഷത്തെ പരിചയം. 200ഓളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി സംസാരിക്കും. ഉയരം 6’2’’. ഒരിക്കലും ഉയരും ഉയരം ഒരു പ്രശ്നമാകില്ല.”
അമിതാഭ് ബച്ചന് നേരത്തെ പികു എന്ന സിനിമയില്‍ ദീപികയുടെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. ഹിന്ദോസ്ഥാന്‍ എന്ന സിനിമയില്‍ കത്രീന കൈഫുമായി അഭിനയിക്കുന്നുമുണ്ട്.
Post Your Comments