Uncategorized

ഇന്ത്യന്‍ ഫുട്ബോളിന് ഒരു നല്ലകാലം വരും സത്യാ ; വ്യത്യസ്തനായ സത്യനെ തിരിച്ചറിഞ്ഞു മമ്മൂട്ടി!

ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം വിപി സത്യന്റെ ജീവിത കഥ പറഞ്ഞ ക്യാപ്റ്റന്‍ എന്ന ചിത്രം തിയേറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന അവസരത്തില്‍ മമ്മൂട്ടിയുടെ അതിഥി വേഷം കൂടുതല്‍ ശ്രദ്ധ നേടുന്നു. മമ്മൂട്ടി മമ്മൂട്ടിയായി തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ വെച്ച് സത്യാ എന്ന വിളി കേള്‍ക്കുന്നതും വിപി സത്യന്‍ എന്ന ഇതിഹാസം മമ്മൂട്ടി എന്ന സൂപ്പര്‍ താരത്തെ കണ്ടുമുട്ടുന്നതാണ് സന്ദര്‍ഭം. ചിത്രത്തിലെ ഏറ്റവും മികച്ച രംഗങ്ങളില്‍ ഒന്നാണിത്. ഇന്ത്യന്‍ ഫുട്ബോളിനു ഒരു നല്ല കാലം വരും സത്യാ എന്ന മമ്മൂട്ടിയുടെ ഹൃദയസ്പര്‍ശിയായ ഡയലോഗ് തിയേറ്ററില്‍ നിന്നിറങ്ങിയാലും നമ്മളെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും.

പ്രജേഷ് സെന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ക്യാപ്റ്റനില്‍ വിപി സത്യനായി അഭിനയിച്ചിരിക്കുന്നത് ജയസൂര്യയാണ്. അനു സിത്താരയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വിപി സത്യന്റെ ഭാര്യയായ അനിതയായാണ്‌ അനു വേഷമിട്ടിരിക്കുന്നത്. ഇന്ത്യയ്ക്കായി നൂറിനടുത്ത് രാജ്യാന്തര മത്സരങ്ങള്‍ കളിച്ച വിപി സത്യന്‍ ഏറെനാള്‍ ഇന്ത്യന്‍ ടീമിന്റെ നായകനായിരുന്നു. പ്രതിരോധ നിരയിലെ ശക്തനായ താരമായിരുന്നു വിപി സത്യന്‍.

shortlink

Post Your Comments


Back to top button