ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്ക്കുകയല്ല വേണ്ടതെന്ന് എഴുത്തുകാരനും നടനുമായ വികെ ശ്രീരാമന്. മറിച്ച് ആ അവസരത്തില്‍ ചമ്രംപടിഞ്ഞ് ഇരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ ‘കാവ്യോത്സവം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു വി.കെ ശ്രീരാമന്.
പ്രാര്‍ഥനകള്‍ക്ക് നില്‍ക്കേണ്ട ആവശ്യമില്ലെന്നും, എഴുന്നേറ്റ് നില്‍ക്കുന്നത് അശരണന്റെ അവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അറ്റന്‍ഷനായി എഴുന്നേറ്റ് നില്‍ക്കുന്നത് ഭയപ്പാടിന്റെ ലക്ഷണമാണെന്നും പരിപാടിയില്‍ സംസാരിക്കവേ വി.കെ ശ്രീരാമന് വ്യക്തമാക്കി.
Post Your Comments