CinemaFilm ArticlesGeneralIndian CinemaMollywoodNEWSWOODs

ആദ്യം മതം മാറ്റം; പിന്നീട് പ്രണയ വിവാഹവും വിവാഹമോചനവും; രണ്ടാം വിവാഹം കഴിഞ്ഞ നടി മാതുവിന്റെ ജീവിതം ഇങ്ങനെ

മലയാളികളുടെ പ്രിയ നടി മാതുവിന്റെ ജീവിതം ഒരു സിനിമാ കഥപോലെയാണ്. തൊണ്ണൂറുകളില്‍ മികച്ച വേഷങ്ങളില്‍ തിളങ്ങി നിന്ന നടിയാണ് മാതു. അമരത്തിലെ കഥാപാത്രത്തെ മലയാളികള്‍ അത്രപെട്ടന്നു മറക്കില്ല. മികച്ച വേഷങ്ങള്‍ ചെയ്തു കൊണ്ടിരുന്ന സമയത്താണ് പ്രവാസിയായ ഡോക്ടര്‍ ജേക്കബുമായി നടി പ്രണയത്തിലായത്. വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് ചേക്കേറിയ മാതു സിനിമ ഉപേക്ഷിച്ചു. അക്കാലത്ത് ഏറ്റവും ചര്‍ച്ചയായത് നടിയുടെ മതം മാറ്റമായിരുന്നു. എന്നാല്‍ വിവാഹത്തിനു വേണ്ടിയല്ല തന്‍ മതം, മാറിയതെന്ന് അടുത്ത കാലത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍ മാതു വ്യകതമാക്കി.

ക്രിസ്ത്യാനികളുടെ വികാരം വ്രണപ്പെടുത്തിയ അല്‍ഫോണ്‍സ് പുത്രന്‍ മാപ്പ് പറയണം; യുവാവിന്റെ കുറിപ്പ് വൈറല്‍

ഡോ. ജേക്കബുമായുള്ള ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നതോടെ 2012ല്‍ ഇരുവരും വിവാഹമോചനം നേടി. തുടര്‍ന്നും വിദേശത്ത് തന്നെ താമസമാക്കിയ നടി അവിടെ നൃത്തവിദ്യാലയം ആരംഭിച്ചു. 12, 9 ഉം വയസ്സുള്ള തന്റെ മക്കള്‍ക്കും അച്ഛനും അമ്മയ്ക്കുമൊപ്പം ന്യൂയോര്‍ക്കില്‍ തന്നെയാണ് മാതു താമസം. കൂടാതെ സിനിമയിലേയ്ക്ക് തിരിച്ചു വരന്‍ ഒരുങ്ങുന്നതായും ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ നടി രണ്ടാമതും വിവാഹിതയായി. വിദേശത്ത് ഡോകടര്‍ ആയ ജോര്‍ജ്ജ് ആണ് വരന്‍.

നാളെ കേരളത്തിന് പൊതുഅവധിയായിരിക്കും; സന്തോഷ്‌ ട്രോഫി ഫൈനലിന് മുന്‍പ് മുഖ്യമന്ത്രി വിപി സത്യനോട് പറഞ്ഞത്!

കന്നട സിനിമകളില്‍ ബാലതാരമായിട്ടാണ് വെള്ളിത്തിരയില്‍ എത്തിയ മാതു ജനിച്ചത് തമിഴ് നാട്ടിലാണ്. നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലൂടെയാണ് മലയാത്തിലെ അരങ്ങേറ്റം. അമരം കൂടാതെ കുട്ടേട്ടന്‍, സദയം, ഏകലവ്യന്‍, ആയുഷ്‌കാലം, തുടര്‍ക്കഥ, സവിധം, തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ താരം അവതരിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button