CinemaGeneralKollywoodLatest NewsMollywoodNEWSWOODs

സനുഷയ്ക്ക് നേരേയുള്ള കൈയേറ്റം: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

ട്രെയിനില്‍ യുവ നടി സനുഷയ്ക്ക് നേരേ കൈയേറ്റം നടത്തിയ പ്രതിയ്ക്ക് ജാമ്യമില്ല. കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിന്റെ ജാമ്യാപേക്ഷയാണ് തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി തള്ളിയത്.

ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുക എന്നും അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ ജാമ്യം നല്‍കരുതെന്നുമുള്ള ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിച്ചു കൊണ്ടായിരുന്നു കോടതിയുടെ തീരുമാനം.

ഫെബ്രുവരി ഒന്നിനാണ് സംഭവം. മാവേലി എക്സ്പ്രസില്‍ എ.സി. കോച്ചില്‍ പുലര്‍ച്ച യാത്ര ചെയ്യുമ്പോള്‍ പ്രതി ആന്റോ ശല്യം ചെയ്യാന്‍ ശ്രമിച്ചതും തുടര്‍ന്ന് സനുഷ തന്നെയാണ് പ്രതിയെ പിടികൂടിയതും. പിന്നീട് മറ്റു യാത്രക്കാരുടെ സഹായത്തോടെ തൃശ്ശൂര്‍ റെയില്‍വേ പോലീസിന് കൈമാറി. വെള്ളിയാഴ്ച തൃശ്ശൂര്‍ ജൂഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്ത്രേട്ട് കോടതിയില്‍ സനുഷയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. അറസ്റ്റിലായ ആന്റോ ബോസ് റിമാന്‍ഡിലാണ്.

shortlink

Related Articles

Post Your Comments


Back to top button