നടി മാതു വീണ്ടും വിവാഹിതയായത് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. അന്‍പഴകന്‍ ജോര്‍ജ്ജിനെയാണ് മാതു രണ്ടാമത് വിവാഹം ചെയ്തത്. നേരത്തെ ക്രിസ്തുമതം സ്വീകരിച്ചിരുന്ന മാതു തന്റെ പ്രണയം സഫലീകരിക്കാന്‍ വേണ്ടിയാണ് മതം മാറ്റം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ വിവാഹവും മതംമാറ്റവും തമ്മില്‍ ബന്ധമില്ലെന്ന് വ്യക്തമാക്കുകയാണ് താരം.
‘പെരുന്തച്ചന്‍’ സിനിമയുടെ റോള്‍ നഷ്ടപ്പെട്ടപ്പോള്‍ വല്ലാത്ത മാനസിക അവസ്ഥയായിരുന്നു ആ അവസരത്തിലാണ് സഹായമാത പള്ളിയിലെത്തി പ്രാര്‍ഥിച്ചത്,അപ്പോഴാണ് അമരം എന്ന സിനിമയുടെ ഓഫര്‍ വരുന്നത് .അത് വലിയ വിജയം ആയതോടെ ക്രിസ്തുവില്‍ കൂടുതല്‍ വിശ്വാസമായി അങ്ങനെയാണ് താന്‍ ക്രിസ്തുമതം സ്വീകരിച്ചത്- ഒരു പ്രമുഖ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മാതു വ്യക്തമാക്കി.
Post Your Comments