BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

ആദ്യ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തി ലോക സുന്ദരി മാനുഷി ഛില്ലര്‍

തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ലോകസുന്ദരി മാനുഷി ഛില്ലര്‍. വാലന്റൈൻസ് ദിനത്തോടനുബന്ധിച്ചാണ് താരം തന്റെ പ്രണയത്തെക്കുറിച്ചു തുറന്നു പറഞ്ഞത്. എ​ക്കാലത്തെയും പ്രണയത്തിന് ആശംസകൾ എന്നു പറഞ്ഞുകൊണ്ട് മാനുഷി തന്റെ അമ്മയ്ക്ക് ആശംസ അർപ്പിച്ചു. ഓരോ വർഷം വാലന്റൈൻസ് ദിനം വരുമ്പോഴും ആദ്യം വിഷ് ചെയ്യുന്നത് താനും അമ്മയുമായിരിക്കുമെന്ന് മാനുഷി പറയുന്നു. ഫെബ്രുവരി പതിനാലിന് റോസാ പുഷ്പങ്ങളും ചോക്കലേറ്റുകളുമൊക്കെ ലഭിച്ചിരുന്നതും തിരികെ വീട്ടിലെത്തി അവയെല്ലാം അമ്മയ്ക്കു നൽകി അമ്മയാണ് തന്റെ ആദ്യപ്രണയമെന്നു പറഞ്ഞിരുന്നതും ഇപ്പോഴും ഓർക്കുന്നുവെന്ന് മാനുഷി പറയുന്നു.

ആമിർ ഖാനൊപ്പം ബോളിവുഡിലെയ്ക്ക് അരങ്ങേറ്റം കുറിക്കാന്‍ കാത്തിരിക്കുന്ന ഈ ഇരുപതുകാരി മിസ് വേൾഡ് പട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ്.108 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ തോൽപ്പിച്ചാണ് ഹരിയാന സ്വദേശിയായ ഈ സുന്ദരി പതിനേഴു വർഷങ്ങൾക്കിപ്പുറം ഇന്ത്യയിലേക്കു ലോകസുന്ദരിപ്പട്ടമെത്തിച്ചത്.

shortlink

Related Articles

Post Your Comments


Back to top button