
നിരവധി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടി മഞ്ജു വാര്യര്‍ മലയാളത്തിലെ ലേഡീ സൂപ്പര്‍ താര പദവി സ്വന്തമാക്കിയിരിക്കുകയാണ്, കമല്‍ സംവിധാനം ചെയ്ത മഞ്ജുവിന്റെ ആമി പ്രദര്‍ശനം തുടരുന്ന വേളയില്‍ മലയാളത്തിലെ രണ്ടു സൂപ്പര്‍ താരങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയാണ് മഞ്ജു, മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഉടന്‍ അത് സാധ്യമാകട്ടെ എന്നും മഞ്ജു പറയുന്നു. മോഹന്‍ലാലിനൊപ്പം അഭിനയിച്ച നിമിഷങ്ങള്‍ ഒരിക്കലും മറക്കാനാകില്ലെന്നും കൂടെ അഭിനയിക്കുമ്പോള്‍ അദ്ദേഹം വിസ്മയിപ്പിക്കില്ലെന്നും എന്നാല്‍ സ്ക്രീനിലെത്തിയാല്‍ അത്ഭുതത്തോടെ മാത്രമേ ലാലേട്ടന്റെ പ്രകടനത്തെ നോക്കി കാണാനാകൂവെന്നും മഞ്ജു പറയുന്നു.മോഹന്‍ലാല്‍ ആരാധികയുടെ കഥ പറയുന്ന മോഹന്‍ലാല്‍ ആണ് റിലീസിനായി തയ്യാറെടുക്കുന്ന മഞ്ജു വാര്യര്‍ ചിത്രം.
കടപ്പാട്; ഗൃഹലക്ഷ്മി മാസിക
Post Your Comments