ക്യാമറമാന്‍ എന്ന നിലയിലാണ് രാജീവ് രവി പ്രേക്ഷകര്‍ക്ക് മുന്നില്‍ തുടക്കകാലത്ത് സൂപ്പര്‍ ഹീറോയായത്, ബോളിവുഡ് സിനിമകളിലെ പ്രധാന സിനിമാട്ടോഗ്രാഫറായ രാജീവ് മലയാളത്തില്‍ കൂടുതല്‍ ശ്രദ്ധ നേടിയത് സിനിമാ സംവിധായകനെന്ന നിലയിലാണ്. തിരക്കഥ കത്തിച്ചു കളഞ്ഞിട്ടു വേണം സിനിമ പിടിക്കാന്‍ എന്ന് പറഞ്ഞ രാജീവ് രവി മലയാളത്തില്‍ വലിയ ഒരു വിപ്ലവം കൊളുത്തിവെച്ചിട്ടാണ് തന്റെ സംവിധാന പണി തുടരുന്നത്.
തിരക്കഥ കത്തിച്ചിട്ടു വേണം സിനിമ പിടിക്കാന്‍ എന്ന് പറഞ്ഞ രാജീവ് രവിയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. സംവിധായകന്‍ മാധവ് രാംദാസന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് പഴയ ചര്‍ച്ചയ്ക്ക് വീണ്ടും കാരണമായി തീര്‍ന്നത്. രാജീവ് രവിയുടെ അന്നത്തെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു മാധവ് രാംദാസിന്‍റെ എഫ്ബി പോസ്റ്റ്.മേല്‍വിലാസം, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് മാധവ് രാംദാസന്‍
മാധവ് രാംദാസിന്‍റെ എഫ്ബി പോസ്റ്റിനു പിന്നാലെ എത്തിയ തിരക്കഥാകൃത്ത് ജി.എസ്. അനിലിന്റെ മറുപടിയാണ് ഏറെ ശ്രദ്ധേയമായത്.
‘ഒരു എഴുതിയ തിരക്കഥ അട്ടിയ്ക്ക് വെച്ച്, അതില്‍ മേല്‍ എഴുതിയ പേനയും സമര്‍പ്പിച്ച്, തിരക്കഥയാണ് സിനിമയുടെ അടിത്തറ എന്നുള്ള സിനിമാ ആചാര്യന്റ വാക്കുകള്‍ ഉദ്ധരിച്ച് ഒരു സംവിധായകന്‍ തന്റെ പുതിയ സിനിമ തുടങ്ങാന്‍ പോവുന്നു….
തിരക്കഥ വായിച്ച് കത്തിച്ചു കളഞ്ഞ് ക്യാമറ ഏന്തുന്ന സംവിധായക പ്രതിഭകള്‍ കൊടുമ്ബിരി കൊള്ളുന്ന ഈ കാലത്ത് ഇങ്ങിനെയും ഒരു സാഹസമോ? സത്യം പറഞ്ഞാല്‍ എഴുതിയ തിരക്കഥകള്‍ ഈ വക സംവിധായക പ്രതിഭകള്‍ കത്തിച്ചു കളയുമല്ലോ എന്ന് കരുതി ഭയന്നിരിക്കുന്ന എന്നെ പോലുള്ള തിരകഥാകൃത്തുക്കള്‍ക്ക് ഈ വാര്‍ത്ത ഒരു സിസേറിയന്‍ പ്രസവത്തിനു തുല്ല്യം തന്നെ…”- ജി.എസ്. അനില്‍ വ്യക്തമാക്കുന്നു.
Post Your Comments