ബോളിവുഡ് താരം ജിയ ഖാൻ ആത്മഹത്യ ചെയ്ത കേസില്‍ വിചാരണ തുടങ്ങി. ബോളിവുഡ് നടൻ ആദിത്യ പഞ്ചോളിയുടെയും സറീന വഹാബിന്റെയും മകൻ സൂരജ് പഞ്ചോളിയാണ് പ്രതി. സൂരജ് കോടതിയിൽ ഹാജരായിരുന്നു.
2013 ജൂൺ മൂന്നിനാണ് നടി ആത്മഹത്യ ചെയ്തത്. ജിയയുടെ മൃതദേഹം ആന്ധേരിയിലെ തന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ജിയുടെ കാമുകനായ നടന്‍ സൂരജിനെതിരെ ഇന്ത്യൻ പീനൽ കോഡ് പ്രകാരം കേസെടുത്തു. ജിയ ആത്മഹത്യ ചെയ്യുന്നതിനെ തുടർന്ന് 2013 ജൂൺ 10 ന് സൂരജ് അറസ്റ്റിലായി. ബോംബെ ഹൈക്കോടതി ജാമ്യത്തിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. മുംബൈ പോലീസിന്റെ അന്വേഷണം ശരിയായിട്ടില്ലെന്ന് റബിയാഖാൻ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ഹൈക്കോടതി കേസ് ജൂലൈ സിബിഐയ്ക്ക് കൈമാറിയത്. സൂരജ് ചില വസ്തുതകൾ മറച്ചുവെച്ച് അന്വേഷണ സമയത്ത് കെട്ടിച്ചമച്ച വിവരങ്ങൾ നൽകിയെന്നു സിബിഐ പറയുന്നു.
Leave a Comment