
തമിഴില്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ കേട്ട ഒരു ചിത്രമാണ് ഇരുട്ട് അറയില്‍ മുരട്ട് കുത്തുത്. സന്തോഷ് പി ജയകുമാര്‍ ഒരുക്കി, കാര്‍ത്തി നായകനാവുന്ന ഈ ചിത്രത്തിന്‍റെ ട്രൈലറിനെതിരെ ആരാധകര്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. അഡള്‍ട്ട് ഹൊറര്‍ കോമഡി എന്ന ലേബലില്‍ പുറത്തിറക്കിയ ടീസറിലെ അശ്ലീല രംഗങ്ങള്‍ നിരവധി വിമര്‍ശനങ്ങളാണ് ക്ഷണിച്ചു വരുത്തിയത്. ഇത് വെറും പോണ്‍ പടമാണെന്നും ആക്ഷേപം ശക്തമായിരുന്നു. ഈ ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഹര ഹര മഹാദേവകി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സന്തോഷ് പി ജയകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുട്ട് അറയില്‍ മുരട്ട് കുത്തുത്. ”എന്താണ് ഈ ബ്ലൂ ഫിലിം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ലോക സിനിമയില്‍ അഡള്‍ട് കോമഡി, അഡള്‍ട് ഹോര്‍റോര്‍ കോമഡി എന്നീ വിഭാഗങ്ങളുണ്ട്. എന്നാല്‍ തമിഴ് സിനിമയില്‍ അത്തരത്തിലുള്ളവ ഇല്ലതാനും. ഇവിടെ അങ്ങനെയുള്ള ചിത്രങ്ങളെല്ലാം ബ്ലൂ ഫിലിം അല്ലെങ്കില്‍ പോണ്‍ ചിത്രങ്ങളായാണ് കണക്കാക്കപ്പെടുന്നത്..അശ്‌ളീല പദങ്ങള്‍ നമ്മള്‍ ഉപയോഗിക്കുന്നു എന്ന് കരുതി അത് പോണ്‍ ആകുന്നുണ്ടോ? ഈ വിഷയത്തില്‍ എനിക്കിത്ര മാത്രമേ പറയാനുള്ളു..” സംവിധായകന്‍ ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Post Your Comments