CinemaMollywoodNEWS

ഇത്തിക്കരപക്കി ഇത് പോലെയാണോ?: സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം; സംഭവം ഇങ്ങനെ!

റോഷന്‍ ആന്റ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപക്കിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. എന്നാല്‍ ഇത്തിക്കരപക്കിയായി എത്തിയ മോഹന്‍ലാലിന്‍റെ വേഷവിധാനമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് . പഴയ യുറോപ്യന്‍ ജനത ധരിച്ചിരുന്ന വേഷവിധാനത്തോടെയാണ് കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 
ഏതെങ്കിലും ഒരവസരത്തില്‍ ഇങ്ങനെയുള്ള വസ്ത്രം ഇത്തിക്കരപക്കി ധരിച്ചിട്ടുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചോദ്യം,എന്നാല്‍ പ്രേക്ഷകരുടെ സംശയത്തിന് മറുപടി നല്‍കിയത് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരല്ല, മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ച റോബിന്‍ തിരുമലയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രേക്ഷകര്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.

റോബിന്‍ തിരുമലയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം

ഇത്തിക്കരപക്കി 1800കളുടെ പകുതിയോടെ പോർച്ചുഗീസുകാരെ അനുകരിച്ചുള്ള വേഷം ധരിക്കാറുണ്ടെന്ന് മൂർക്കോത്ത്‌ കുമാരന്റെ ആദ്യകാലകഥകളിൽ പറഞ്ഞിട്ടുള്ളതായി ഒരു അധ്യാപക സുഹൃത്ത് പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ ഈ വേഷം കൃത്യമാണ്. 1800 കളുടെ അവസാനം ജീവിച്ചിരുന്ന മൂർക്കോത്ത് കുമാരൻ ഒരു താഴ്ന്ന ജാതിക്കാരനായിരുന്നിട്ട് കൂടി കോട്ടും സ്യൂട്ടുമാണ് ധരിച്ചിരുന്നത്. അന്നത്തെ കാലത്ത് താഴ്ന്ന ജാതർക്ക് ഇതൊന്നുമില്ലെന്ന് പ്രചാരണമുണ്ടല്ലോ. അപ്പോൾ മലയാളികൾ ഇത്തരം വേഷങ്ങളൊന്നും ധരിച്ചിട്ടില്ലെന്ന് പറയുന്നത് അസംബന്ധമാണ്. അന്ന് പലരും ഫ്രഞ്ച്, ബ്രിട്ടീഷ്, പോർച്ചുഗീസ് സ്വാധീനം കേരളത്തിന്റെ മേൽത്തട്ടുകളിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button