സിനിമാ ബുക്കിംഗ് വെബ്‌സൈറ്റായ ബുക്ക് മൈ ഷോയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നിര്‍മ്മാതാവ്. കുഞ്ഞു ദൈവം എന്ന മലയാള ചിത്രത്തിന്റെ നിര്‍മ്മാതാവ് നസീബ് ബി.ആര്‍. ആണ് ആരോപണവുമായി രംഗത്ത് എത്തിയത്. ബുക്ക് മൈ ഷോയ്ക്ക് പണം കൊടുക്കാത്തതിനാല്‍ തങ്ങളുടെ സിനിമയ്ക്ക് റേറ്റിംഗ് ഉണ്ടായിട്ടും അത് കുറച്ചു കാണിക്കുകയാണെന്ന് നസീബ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
നസീബിന്റെ പോസ്റ്റ്
കഴിഞ്ഞ ദിവസം ബുക്ക് മൈ ഷോയില്‍ നിന്നാണെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചിരുന്നു. പണം തരികയാണെങ്കില്‍ സിനിമയ്ക്ക് നല്ല റേറ്റിംഗ് തരാം എന്നായിരുന്നു അയാള്‍ പറഞ്ഞത്. അതൊരു സ്പാമായിരിക്കും എന്ന് കരുതി ഞങ്ങള്‍ അത് ഒഴിവാക്കി. ബുക്ക് മൈ ഷോ യൂസേഴ്‌സില്‍നിന്ന് നല്ല റേറ്റിംഗ് കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു.
എന്നാല്‍, അവസാന റിസല്‍ട്ടില്‍ അവര്‍ ഞങ്ങളെ തോല്‍പ്പിച്ചു. ഈ റേറ്റിംഗിന്റെ പിന്നിലുള്ള കണക്ക് എനിക്ക് മനസ്സിലാകുന്നില്ല. 82 ശതമാനം ഉപയോക്താക്കളും 5 റേറ്റിംഗ് കൊടുത്തിട്ടും സൈറ്റില്‍ കാണിച്ചിരിക്കുന്ന ഓവറോള്‍ റേറ്റിംഗ് 22 ശതമാനം മാത്രം. ജനങ്ങള്‍ സിനിമയെക്കുറിച്ച് എന്ത് കരുതുന്നു എന്നത് വെറും കോമഡിയാക്കി കളഞ്ഞിരിക്കുകയാണ് അവര്‍. ഞങ്ങള്‍ക്ക് നല്ല റേറ്റിംഗ് തരാന്‍ ഞാനിനി ആവശ്യപ്പെടുന്നില്ല. മറിച്ച് ബുക്ക് മൈ ഷോയില്‍ റേറ്റ് ചെയ്യുന്നത് നിര്‍ത്തണം എന്നാണ് എനിക്ക് പറയാനുള്ളത്. കുഞ്ഞുദൈവം അടുത്തുള്ള തിയേറ്ററില്‍ പോയി കാണു. സിനിമാ പ്രേമികളെ, ഈ ചിത്രത്തെ സഹായിക്കണം.
Post Your Comments