മലയാള സിനിമയില്‍ താരമാകാന്‍ ഒരു താര പുത്രന് കൂടി. എഡിറ്റിംഗ്, സംവിധാനം എന്നെ മേഖലകളില്‍ കഴിവ് തെളിയിച്ച അദ്വൈത് ജയസൂര്യയാണ് ക്യാപ്റ്റന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കയ്യടി നേടിയിരിക്കുന്നത്.
നടന് ജയസൂര്യയുടെയും ഫാഷന്‍ ഡിസൈനര്‍ സരിതയുടെയും മകനായ അദ്വൈത് ക്യാപ്റ്റനില്‍ വി പി സത്യന്റെ കുട്ടിക്കാലമാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മനോഹരമായി അഭിനയിച്ച ആദി കുട്ടന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്നു അനു സിത്താര ഫെയ്സ്ബുക്കിൽ കുറിച്ചു.
”ആദി ജയേട്ടന്റെ മകൻ .. സത്യേട്ടന്റെ ചെറുപ്പകാലം വളരെ മനോഹരമായി അവതരിപ്പിച്ചു … എന്റെ കുടുംബത്തിലെ ഒരു കുട്ടി തന്നെയാണ് ആദി .. ആദി കുട്ടന് അഭിനന്ദനങ്ങൾ ” അനു സിതാര കുറിക്കുന്നു.
Post Your Comments