
മലയാള സിനിമാ ലോകത്തെ ഞെട്ടിപ്പിച്ച നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ഒരു വര്ഷം തികഞ്ഞു. എന്നാല്‍ പോലീസ് അന്വേഷണം ഈ കേസില്‍ വഴിമുട്ടിയിരിക്കുകയാണെന്നും നടിക്ക് നീതി ലഭിക്കാന്‍ വൈകിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും ഓര്‍മ്മപ്പെടുത്തി വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ അവള്‍ക്കൊപ്പം ആണ് തങ്ങള്‍ എന്ന് വീണ്ടും അവര്‍ വ്യക്തമാക്കി.
പോസ്റ്റ് പൂര്‍ണ്ണ രൂപം
‘ഇന്ന് ഫെബ്രുവരി 17, മലയാള സിനിമാ ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ ദിനം. മാനസികവും ശാരീരികവും സാമൂഹികവുമായി ഉലഞ്ഞിട്ടും അതിനെയെല്ലാം തരണം ചെയ്ത് ശക്തമായി നിലകൊണ്ട ഞങ്ങളുടെ സഹപ്രവര്‍ത്തകയെ ഏറെ ബഹുമാനിക്കുന്നു. ആ പോരാട്ടം ഇനി ഞങ്ങളുടെതാണ്, ഓരോ സിനിമാ പ്രവര്‍ത്തകയുടെയും. സിനിമാ മേഖലയില്‍ നിര്‍ഭയമായും തുല്യതയോടെയും പ്രവര്‍ത്തിക്കാന്‍ ആ പോരാട്ടം തുടരുക തന്നെ ചെയ്യും. ഇന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് വീണ്ടും ആവര്‍ത്തിക്കുന്നു നീതി ലഭിക്കാന്‍ വൈകിക്കുന്നത് അത് നിഷേധിക്കുന്നതിന് തുല്യമാണ്’
Post Your Comments