മോഹന്‍ലാലിന്റെ ‘ഒടിയന്’ സിനിമയുടെ സംവിധായകന് ശീകുമാര്‍ മേനോന് കയ്യും കാലും തല്ലിയൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നാരോപിച്ച് യുവാവ് രംഗത്ത്. മലമ്പുഴ സ്വദേശി ആനന്ദാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ശ്രീകുമാറിന്റെ പുഷ് ഇന്റര്‍ഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ എന്ന പരസ്യ നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആനന്ദ് കഴിഞ്ഞ നാലു മാസമായി ജോലി ചെയ്തതിനുള്ള ശമ്പളം ചോദിച്ചതിന് ശ്രീകുമാര്‍ മേനോന് അടിക്കുകയും അസഭ്യം വിളിക്കുകയും വധഭീക്ഷണി മുഴക്കുകയും ചെയ്തുവെന്ന് പറയുന്നു. പാലക്കാട് എസ്.പിക്ക് ആനന്ദ് പരാതി നല്കി.
ജോലി ചെയ്തതിനുള്ള ശമ്പളം ആവശ്യപ്പെടുമ്പോള്‍ ശ്രീകുമാര്‍ മേനോന് ഒഴിഞ്ഞ് മാറുകയായിരുന്നു. നിത്യ ചെലവിനു പോലും കാശില്ലാദി കഷ്ടപ്പെട്ടു. ആ നാളുകളില്‍ നാട്ടില്‍ തയ്യല്‍ തൊഴിലാളിയായ അമ്മയാണ് ചെലവിനുള്ള കാശ് അയച്ചുകൊടുത്തിരുന്നത്. പിടിച്ചു നില്ക്കാന് സാധിക്കാതെ വന്നപ്പോള്‍ ജോലിചെയ്ത ശമ്പളം വേണമെന്ന് താന്‍ ശ്രീകുമാര്‍ മേനോനോട് ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ശ്രീകുമാര്‍ അടുത്ത ദിവസം പാലക്കാട് ഓഫീസില്‍ മീറ്റിങ് ഉണ്ടെന്നും നിര്‍ബന്ധമായി പങ്കെടുക്കണമെന്നും നിര്‍ദേശിക്കുകയും തുടര്‍ന്ന് പാലക്കാട് മലമ്പുഴ റോഡിലുള്ള ഓഫീസിലെത്തിയ തന്നെ ശ്രീകുമാര്‍ മേനോനും അനുയായികളായ സാജുവും മണികണ്ഠനും ചേര്‍ന്ന് അസഭ്യം പറയുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് ആനന്ദ് പരാതിയില്‍ പറയുന്നു. ഉപദ്രവിച്ച വിവരം പുറത്തുപറഞ്ഞാല്‍ കൈയ്യും കാലും തല്ലിയൊടിക്കുമെന്നും കുടുംബത്തേ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പോലീസിന് നല്കിയ പരാതിയില്‍ ആനന്ദ് പറയുന്നുണ്ട്.
പുതിയ ചുവട്, പുതിയ സ്റ്റൈല്‍; ഒടിയന് അന്തരീക്ഷത്തിനു ഒരല്പം ഇടവേള!
Post Your Comments