CinemaGeneralMollywoodNEWSWOODs

സ്ഫടികത്തിലെ തൊരപ്പൻ ബാസ്റ്റിനെ അവതരിപ്പിച്ച നടന്‍ അനാഥാലയത്തില്‍; വാര്‍ത്ത കണ്ട് ഞെട്ടിയെന്നു നടന്‍ സണ്ണി

സ്ഫടികത്തിലെ തൊരപ്പൻ ബാസ്റ്റിനെ അവതരിപ്പിച്ച നടന്‍ അനാഥാലയത്തില്‍ ആണെന്ന വാര്‍ത്ത കണ്ട ഞെട്ടിയെന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ സണ്ണി. കലോത്സവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഒരു ചാനല്‍ മാധ്യമ പ്രവര്‍ത്തകനെ ആരോ പറഞ്ഞ് പറ്റിച്ചതിന്റെ ഫലമായിട്ടാണ് തെറ്റായ വാര്‍ത്ത പ്രചരിച്ചതെന്നും വാര്‍ത്ത വ്യാജമാണെന്ന് അറിഞ്ഞതോടെ മാധ്യമ പ്രവര്‍ത്തകന്‍ സണ്ണിയോട് മാപ്പ് പറയുകയും ചെയ്തുവെന്നു സണ്ണി വെളിപ്പെടുത്തി.

വാകത്താനം സ്വദേശിയാണ് പി.എന്‍. സണ്ണി. പോലീസ് കോണ്‍സ്റ്റബിളായി ജോലി ചെയ്യുന്ന വേളയിലാണ് സണ്ണി സിനിമയിലെത്തുന്നത്. സ്വസ്ഥം ഗൃഹഭരണം, അന്‍വര്‍, അശ്വാരൂഢന്‍, ഇയ്യോബിന്റെ പുസ്തകം, ഡബിള്‍ ബാരല്‍ തുടങ്ങിയ 25 ലധികം സിനിമകളില്‍ സണ്ണി വേഷമിട്ടുണ്ട്. താന്‍ സ്ഫടികം ചിത്രത്തില്‍ എത്താന്‍ കാരണം സ്ഫടികം ജോര്‍ജാണെന്നും സണ്ണി പറയുന്നു.

ഒടിയന്‍’ സിനിമയുടെ സംവിധായകനെതിരെ പരാതിയുമായി യുവാവ്

അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ … ” ബോഡി ബില്‍ഡിംഗില്‍ എനിക്ക് താത്പര്യമുണ്ടായിരുന്നു. ഇതിനു പുറമെ ആയോധനകലകളും പരിശീലിച്ചിരുന്നു. വര്‍ക്ക് ഔട്ട് ചെയുന്നതിനും കളരിയില്‍ പരിശീലിക്കുന്നതിനും സവിശേഷമായ ഇഷ്ടമുണ്ടായിരുന്നതായി സണ്ണി പറയുന്നു. മിസ്റ്റര്‍ കേരള മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ താന്‍ കോട്ടയം സി.വി.എന്‍. കളരിയില്‍ സ്ഫടികം ജോര്‍ജിനെ പരിശീലിപ്പിച്ചിട്ടുണ്ട്. സ്ഫടികത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു പരിശീലനം. സംവിധായകന്‍ ഭദ്രന്‍ തൊരപ്പന്‍ ബാസ്റ്റിനെ തേടിയപ്പോള്‍ സ്ഫടികം ജോര്‍ജാണ് എന്നെക്കുറിച്ച് പറഞ്ഞത്. അങ്ങനെ മലയാളികളുടെ മനസില്‍ ഇടം നേടിയ തൊരപ്പന്‍ ബാസ്റ്റിനായി താന്‍ മാറിയതെന്ന്” സണ്ണി പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button