CinemaIndian CinemaKollywoodLatest NewsWOODs

വാലന്റൈന്‍സ് രാത്രിയില്‍ കാമുകനൊപ്പം!! ശ്രുതിയുടെ മറുപടിയില്‍ ഞെട്ടി ആരാധകര്‍

ലണ്ടനിലെ നാടക കലാകാരനായ മൈക്കിൾ കോർസലെയുമായി നടി ശ്രുതി ഹാസൻ അടുപ്പത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അടുത്തിടെ ഒരു കല്യാണവീട്ടില്‍ ഇരുവരും ഒന്നിചെത്തിയതും കുടുംബ സമേതമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതും ഈ പ്രചാരണത്തെ ശക്തിപ്പെടുത്തി. ശ്രുതിയുടെ അച്ഛൻ കമലഹാസനും ഈ ബന്ധത്തിന് സമ്മതം അറിയിച്ചുവെന്നാണ് സൂചന. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത ശ്രുതി വാലന്‍ന്റൈന്‍സ് ദിനം മുംബൈയില്‍ കാമുകനുമൊപ്പം ഉണ്ടായിരുന്നു എന്നാണ്.

ശ്രുതി ഹാസന്‍ പ്രണയത്തില്‍ !!

ശ്രുതിയുടെ ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള ധാരാളം ഊഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ശ്രുതിയും മൈക്കിളുമായി വിവാഹം കഴിഞ്ഞുവെന്നും അല്ല മൈക്കിളിനൊപ്പം ലിവിംഗ് ടുഗദര്‍ ബന്ധത്തിലാണെന്നും ഗോസിപ്പ് ഉണ്ട്. എന്നാല്‍ ഇപ്പോൾ തമാശകൾക്കും ഊഹാപോഹങ്ങൾക്കും എതിരെ പ്രതികരിച്ചിരിക്കുകയാണ് ശ്രുതി. ”അഭിനയം എന്റെ ജോലിയാണ്. എന്റെ വ്യക്തിപരമായ ജീവിതവും അതും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. ഞാന്‍ കാമുകനുമായി അടുപ്പത്തിലാണെന്നും സിനിമ ഉപേക്ഷിക്കുകയാണെന്നുമുള്ള പ്രചരണം ശരിയല്ല. ഞാൻ ഇപ്പോൾ സ്ക്രിപ്റ്റുകൾ കേൾക്കുന്നുണ്ട്, ഞാൻ പ്രോജക്റ്റുകൾക്ക് ഒപ്പുവെയ്ക്കുന്നു, മികച്ച രീതിയില്‍ അഭിനയിക്കുക എന്നതാണ് തന്റെ ലക്‌ഷ്യം. “

shortlink

Related Articles

Post Your Comments


Back to top button