CinemaKollywoodNEWS

രജനികാന്ത് ചിത്രത്തിന് വില്ലനാകുന്നത് ആര്; സംഭവം ഇങ്ങനെ!

ആഗോള തലത്തില്‍ വലിയ രീതിയിലുള്ള ബോക്സോഫീസ് വിപണി ലക്‌ഷ്യം വയ്ക്കുന്ന ‘യന്തിരന്‍ 2.0’ യുടെ  റിലീസ് വീണ്ടും വീണ്ടും വൈകിപ്പിക്കുകയാണ് ജനുവരിയില്‍ റിലീസിന് എത്തുമെന്ന് പറഞ്ഞിരുന്ന ചിത്രം ഏപ്രില്‍ റിലീസായിട്ടാണ് പിന്നീട് പ്രഖ്യാപിച്ചത്. ഇപ്പോള്‍ വീണ്ടും ചിത്രത്തിന്‍റെ റിലീസ് നീട്ടിയിരിക്കുകയാണ്. ചിത്രത്തിന്റെ വിഎഫ്എക്സ് വര്‍ക്കുകള്‍ ഏറ്റെടുത്തിരിക്കുന്ന അമേരിക്കന്‍ കമ്പനിയാണ് ഇതിന്റെ കാരണമെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. ഈ കമ്പനി കടത്തില്‍ മുങ്ങിയിരിക്കുകയാണെന്നും അതിനാലാണ് വിഎഫ്എക്സ് വര്‍ക്കുകള്‍ വൈകുന്നതെന്നുമാണ് ചില സിനിമാ മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം ചിത്രം കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

shortlink

Post Your Comments


Back to top button