സൂപ്പര്‍ താരങ്ങളെ പരിഹസിച്ചു രാംഗോപാല്‍ വര്‍മ്മ; കലിപൂണ്ട് ആരാധകര്‍

ബോളിവുഡിലെ സ്ഥിരം വിവാദ നായകനാണ് രാംഗോപാല്‍ വര്‍മ്മ. ഇപ്പോള്‍ താരത്തിന്റെ പേരിലെ പ്രധാന ആരോപണം എന്തെന്നാല്‍ സൂപ്പര്‍ താരങ്ങളായ പവന്‍ കല്ല്യാണിനെയും ചിരഞ്ജീവിയെയും ട്വിറ്ററിലൂടെ പരിഹസിച്ചു എന്നുള്ളതാണ്. ഇതിനെതിരെ കലിപൂണ്ട് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. 
പവന്‍ കല്ല്യാണിന്‌റെ രാഷ്ട്രീയ പാര്‍ട്ടിയായ ജനസേന ചിരഞ്ജീവിയുടെ പാര്‍ട്ടിയായ പ്രജാരാജ്യത്തെക്കാള്‍ മോശമായിത്തീരാനാണ് സാധ്യതയെന്നും ആന്ധ്രയിലെ ജനങ്ങള്‍ക്കു വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുകയാണെന്നും ട്വിറ്റര്‍ കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് രാംഗോപാല്‍ വര്‍മ്മ. ഇതിനെതിരെയാണ്‌ പവന്‍ കല്ല്യാണിന്‌റെയും ചിരഞ്ജീവിയുടെയും ആരാധകര്‍ ആര്‍ജിവിക്ക് എതിരെ തിരിഞ്ഞത്.

Share
Leave a Comment