CinemaGeneralMollywoodNEWS

പത്താംക്ലാസിലെ തോറ്റ സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കിയതിനു പിന്നിലെ കാരണം വ്യക്തമാക്കി ഗോപി സുന്ദര്‍

മലയാളത്തില്‍ ഇന്ന് ഏറെ തിരക്കുള്ള സംഗീത സംവിധായകരില്‍ ഒരാളാണ് ഗോപി സുന്ദര്‍. ഒരു മാസത്തില്‍ മൂന്നില്‍ കൂടുതല്‍ സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഗോപി സുന്ദര്‍ ഇന്ന് മലയാളത്തിലെ ഏറ്റവും മൂല്യമേറിയ കമ്പോസറാണ്. പത്താംക്ലാസ് പരീക്ഷയില്‍ പരാജയപ്പെട്ട ഒരേയൊരു സംവിധായകനും ചിലപ്പോള്‍ ഗോപി സുന്ദര്‍ തന്നെയായിരിക്കും. കലാകരന്‍മാരില്‍ തന്നെ ഭൂരിഭാഗവും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടുള്ളവരാണ്. എന്നാല്‍ തന്റെ വിദ്യ മ്യൂസിക് ആണെന്നും ഇതര വിഷങ്ങയങ്ങള്‍ പഠിക്കുന്നതില്‍ താന്‍ പിന്നോട്ടായിരുന്നുവെന്നും ഗോപി സുന്ദര്‍ ഒരു ചാനല്‍ പരിപാടിക്കിടെ പങ്കുവച്ചു.
 
പത്താംക്ലാസിലെ തോറ്റ സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കിയതിനു പിന്നില്‍ നല്ല ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും. പത്താം ക്ലാസ് തോറ്റാല്‍ ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടു എന്ന് തോന്നുന്നവര്‍ക്ക് എന്റെ കാര്യം ഒരു പ്രചോദനമായി തീരട്ടെ എന്ന് കരുതിയാണ് തന്റെ പരാജയപ്പെട്ട എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കിയതെന്നും ഒരു ടിവി ചാനലിലെ അഭിമുഖ പരിപാടിയില്‍ ഗോപി സുന്ദര്‍ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button