
സാഹസിക രംഗങ്ങള്‍ ചെയ്യുന്നതില്‍ അച്ഛനെപ്പോലെ മിടുക്കനാണ് പ്രണവ് മോഹന്‍ലാല്‍.ആദി എന്ന സിനിമയിലെ പ്രണവിന്റെ പ്രകടനം കണ്ടു പ്രേക്ഷകര്‍ കയ്യടിച്ചപ്പോള്‍ മോഹന്ലാലിനത് ഒരച്ഛന്റെ നെഞ്ചിടിപ്പായിരുന്നു. ആദിയുടെ ചിത്രീകരണ വേളയില്‍ ഇടയ്ക്കിടെ മോഹന്‍ലാല്‍ സംവിധായകന് ജീത്തു ജോസഫിനെ വിളിക്കുമായിരുന്നത്രേ അവന് എന്തും ഡ്യൂപ്പില്ലാതെ ചെയ്യുമെന്ന് പറയുമെന്നും അതിനു അനുവദിക്കരുതെന്നുമായിരുന്നു മോഹന്‍ലാലിന്റെ നിര്‍ദ്ദേശം. എന്നാല്‍ പുലിമുരുകനില്‍ മോഹന്‍ലാല്‍ അപകടകരമായ സാഹസിക രംഗങ്ങള്‍ ചെയ്യുമ്പോള്‍ കരുതല്‍ മമ്മൂട്ടിയുടെ ഭാഗത്ത് നിന്നായിരുന്നു. സാഹസിക രംഗങ്ങള്‍ ചെയ്യുന്നതില്‍ മോഹന്‍ലാല്‍ വലിയ ആവേശമുള്ള ആളാണെന്നും നീ വേണം അത് ശ്രദ്ധിക്കാനെന്നുമായിരുന്നു പുലിമുരുകന്റെ സംവിധായകനായ വൈശാഖിനോടുള്ള മമ്മൂട്ടിയുടെ നിര്‍ദ്ദേശം.
Post Your Comments