കഴിഞ്ഞ ദിവസം ഗായകന് എം.ജി ശ്രീകുമാര്‍ മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും ഒരു ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള കുഞ്ഞാലി മരയ്ക്കാര്‍ വൈകാതെ ആരംഭിക്കുമെന്നായിരുന്നു എംജിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതോടെ കുഞ്ഞാലി മോഹന്‍ലാല്‍- പ്രിയന് ടീമിന്റെ കുഞ്ഞാലി മരയ്ക്കാരെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറി. മറുഭാഗത്ത് മമ്മൂട്ടി- ശങ്കര്‍ രാമകൃഷ്ണന് ടീമിന്റെ കുഞ്ഞാലി മരയ്ക്കാരെക്കുറിച്ചും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ താന്‍ ഇപ്പോഴേ കുഞ്ഞാലി മരയ്ക്കാരുടെ ചിത്രീകരണം തുടങ്ങില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രിയദര്ശന്. തന്റെ അടുത്ത ചിത്രം അഭിഷേക് ബച്ചന് നായകനാകുന്ന ബോളിവുഡ് ചിത്രമാണെന്നും ജൂണില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മമ്മൂട്ടിയും മോഹന്‍ലാലും ഒരേ സമയം കുഞ്ഞാലി മരയ്ക്കാരായി ബിഗ്സ്ക്രീനില്‍ എത്തുമോ എന്നുള്ള ആകാംഷയിലായിരുന്നു ആരാധകര്‍.
Post Your Comments