സംവിധായകന്‍ കമല്‍ മാധവിക്കുട്ടിയുടെ ജീവിത കഥ സിനിമയാക്കാന്‍ തയ്യാറെടുത്തപ്പോള്‍ ബോളിവുഡ് താരം വിദ്യാബാലനെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീടു വിദ്യ ചിത്രത്തില്‍ നിന്ന് പിന്മാറുകയും ചിത്രത്തിലേക്ക് മഞ്ജു വാര്യരെ പരിഗണിക്കുകയുമായിരുന്നു.
ആമിയുടെ വേഷം മഞ്ജു വാര്യരും ചെയ്യാന്‍ തയ്യാറായില്ല എങ്കില്‍ വേറെ ഏതു നടിയെ സമീപിക്കും എന്നായിരുന്നു ഫ്ലവേഴ്സ് ടിവിയുടെ ഒരു പരിപാടിക്കിടെ ഒരു പ്രേക്ഷക കമലിനോട് ചോദിച്ചത്.
ആ ചോദ്യത്തില്‍ എന്ത് പ്രസക്തിയാണ് ഉള്ളതെന്ന് നിങ്ങള്‍ തന്നെ സ്വയം ചിന്തിച്ചു നോക്കൂ എന്നായിരുന്നു കമലിന്റെ മറുപടി. ഈ പുഴ വറ്റി അപ്പുറത്ത് നില്‍ക്കുന്ന നായ എന്നെ വന്നു കടിച്ചാലോ എന്ന് ചിന്തിക്കുന്നത് പോലെയാണ് ഇത്തരം ചോദ്യങ്ങളെന്നും കമല്‍ പറയുന്നു.
Post Your Comments