പാകിസ്താനില്‍ വീണ്ടും ഇന്ത്യന്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ കഥ പറയുന്ന നീരജ്പാണ്ഡെയുടെ പുതിയ ചിത്രം ‘അയ്യാരി’ക്കാണ് പാക് സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിച്ചത്. പാകിസ്ഥാനെ മോശമായാണ് ഈ ചിത്രത്തില്‍ ആവിഷ്കരിക്കുന്നതെന്നും അതുകൊണ്ടു ചിത്രത്തിന് പാകിസ്ഥാനില്‍ പ്രദര്‍ശന അനുമതി നല്‍കരുതെന്ന് പാക് ചാരസംഘടനയായ ഐഎസ്ഐ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന്റെ ഫലമായാണ് നിരോധനം.
എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തിന് ശേഷം നീരജ് പാണ്ഡെ സംവിധാനം ചെയ്ത സിനിമയാണ് അയ്യാരി. പാകിസ്ഥാനില്‍ പ്രദര്‍ശന നിരോധനം നേരിടുന്ന നീരജ് പാണ്ഡെയുടെ മൂന്നാമത്തെ സിനിമയാണ് അയ്യാരി. എ വെനസ്ഡേ, ബേബി ആന്റ് നാം ഷബാന എന്നീ ചിത്രങ്ങളാണ് നേരത്തെ പാകിസ്ഥാന് നിരോധിച്ച നീരജ് ചിത്രങ്ങള്‍. ഇന്ത്യന്‍ സൈന്യത്തിന്റെ കഥ പറയുന്ന, രാജ്യസ്നേഹം പ്രമേയമാക്കുന്ന അയ്യാരിയില്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, മനോജ് ബാജ്പേയി, അനുപം ഖേര്‍, നസറുദ്ദീന്‍ഷാ, രാകുല്‍ പ്രീത് സിംഗ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
Post Your Comments