പേരുകൊണ്ട് കോടതി കയറിയ ചിത്രമാണ് മലയാളത്തിന്റെ യുവതാരം കുഞ്ചാക്കോ ബോബന്‍ നായകനായ ശിക്കാരി ശംഭു. ഒടുവില്‍ ശിക്കാരി ശംഭു സിനിമയുടെ ടൈറ്റില്‍ വിവാദത്തിന് വിരാമം. പേര് ഉപയോഗിക്കാനുള്ള അനുമതി ഒത്തുതീര്‍പ്പിലൂടെ സ്വന്തമാക്കിയതായി നിര്‍മാതാവ് എസ്.കെ. ലോറന്‍സ് പറഞ്ഞു. സിനിമയുടെ രണ്ടാംഭാഗം ആലോചനയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
പുതിയ പദവി ഏറ്റെടുത്ത് കുഞ്ചാക്കോ ബോബന്‍
കുഞ്ചാക്കോ ബോബന്‍ ചിത്രം ശിക്കാരി ശംഭുവിനെതിരെ പരാതിയുമായി രംഗത്ത് എത്തിയത് അമര്‍ ചിത്രകഥ പബ്ലിക്കേഷനായിരുന്നു. അമര്‍ ചിത്രകഥ (എസികെ) പബ്ലിക്കേന്‍സിന്റെ ട്വിങ്കിള്‍ എന്ന കുട്ടികളുടെ മാസികയിലെ കഥാപാത്രമാണ് ശിക്കിരി ശംഭു. സിനിമയില്‍ ഈ പേര് ഉപയോഗിക്കുന്നതിന് പകര്‍പ്പവകാശ അനുമതി നല്‍കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രം റിലീസ് ചെയ്തതെന്നും പബ്ലിക്കേഷന്‍ ആരോപിച്ചു.
Post Your Comments